മന്ത്രം | സ്തോത്രം

പ്രാർത്ഥനയുടെയോ ധ്യാനത്തിന്റെയോ ഭാഗമായി ഉരുവിടുന്ന അക്ഷരങ്ങൾ, അക്ഷരശൃംഗലകൾ, വാക്കുകൾ, വാക്യങ്ങൾ എന്നിവയെയാണ് മന്ത്രം എന്ന് പറയുന്നത്. സംസ്കൃതത്തിലെ ചിന്ത എന്നർത്ഥമുള്ള മന: എന്ന വാക്കിൽ നിന്നാണ് മന്ത്രം എന്ന വാക്കിന്റെ ഉത്ഭവം.

" നൃസിംഹാര്‍ക്കവരാഹാണാം സിദ്ധാദി നൈവ ശോധയേല്‍ സ്വപ്നേലബ്ധേസ്ത്രിയാദത്തേ മാലാമന്ത്രേ ച ത്ര്യക്ഷരേ 
വൈദികേഷുച സര്‍വ്വേഷു, സിദ്ധാദി നൈവശോധയേല്‍ " 

എന്ന പ്രമാണപ്രകാരം പലവിധ മന്ത്രങ്ങളും ഗുരുവിന്‍റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ്. 'നമ:ശിവായ' എന്ന പഞ്ചാക്ഷരീമന്ത്രം, 'ഓം നമോ നാരായണായ' എന്ന അഷ്ടാക്ഷരീമന്ത്രം, 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരമന്ത്രം, 'ഓം നമോ ഭഗവതേ മഹാസുദര്‍ശനായ ഹും ഫള്‍' എന്ന ഷോഡശാക്ഷരമന്ത്രം അഥവാ മഹാസുദര്‍ശനമന്ത്രം, നരസിംഹമന്ത്രം, വരാഹമന്ത്രം, പിണ്ഡമന്ത്രം, പ്രണവം, പഞ്ചദശി, ബാലാമന്ത്രം, ഷോഡശീമന്ത്രം എന്നിവയും മന്ത്രദീക്ഷയില്ലാതെ ജപിക്കാവുന്നതാകുന്നു. സ്വപ്നവേളയിലോ, മാതാവില്‍ നിന്നോ ലഭിച്ച മന്ത്രങ്ങള്‍ക്കും ദീക്ഷയുടെ ആവശ്യമില്ലെന്ന് ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നു. മന്ത്രങ്ങള്‍ വഴങ്ങുന്നതിന് ഗുരുവിന്‍റെ ഉപദേശവും അനുഗ്രഹവും ആവശ്യമാണ്‌. അതുകൊണ്ടാണ് മന്ത്രദീക്ഷ ആവശ്യമാണെന്ന് പറയുന്നത്. ദശമുദ്രകള്‍ കണ്ടുമനസ്സിലാക്കണമല്ലോ. കാരണം, മന്ത്രം, മന്ത്രദേവത, ഉപാസകന്‍ എന്നിവ മൂന്നും ഒരേ തരംഗദൈര്‍ഘ്യത്തിലെത്തി ഒരേ തലത്തില്‍ ഏകീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ ആ ഉപാസകന് തന്‍റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ദേവതയെ വെറുംകണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയുകയുള്ളൂ. ഇത് (മന്ത്രദീക്ഷ) ഒരു ഉപാസകനുവേണ്ടതാണ്. ഒരു വിശ്വാസിക്ക് വേണമെന്ന് നിര്‍ബ്ബന്ധം പിടിക്കാന്‍ കഴിയുകയുമില്ല. ഈശ്വരനെ വിശ്വസിക്കുന്ന ഒരു ഭക്തന്‍ മുകളില്‍പറഞ്ഞ മുദ്രകള്‍ കാട്ടി ഏതെങ്കിലും ഒരു മന്ത്രം ജപിക്കുന്നത് ഇന്നുവരെയും ഞാന്‍ കണ്ടിട്ടുമില്ല. അപ്പോള്‍ അവര്‍ അതാത് ദേവതകളെ ഭക്തിയോടെ പ്രാര്‍ത്ഥിച്ചുകൊണ്ട് ചില മൂലമന്ത്രങ്ങള്‍ ജപിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്? ഈയിടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനസമയത്ത് ചില ചെറുപ്പക്കാര്‍ (ആണും പെണ്ണും) സുദര്‍ശനമാലാമന്ത്രം ജപിച്ചുകൊണ്ട്‌ ഭഗവാനെ തൊഴുന്നതുകണ്ടു. 100 അക്ഷരങ്ങളുള്ള ആ മന്ത്രം കേട്ടുകൊണ്ട് ഭഗവാനെ ധ്യാനിച്ചപ്പോള്‍ എന്‍റെ മനസ്സ് വളരെയധികം സന്തോഷിച്ചു. അതില്‍ ലയിച്ചുനിന്നുപോയി എന്നുപറയുന്നതാകും ശരി. പ്രസ്തുത മന്ത്രം വളരെയധികം പുസ്തകങ്ങളിലും അച്ചടിച്ചു വന്നിട്ടുള്ളതുകൊണ്ടാണല്ലോ അവര്‍ക്കൊക്കെയും അത് മന:പാഠമാക്കാന്‍ സാധിച്ചത് എന്നുകൂടി ചിന്തിച്ചപ്പോള്‍ എനിക്ക് സന്തോഷം അത്യധികമായി എന്നുപറയുന്നതാകും സത്യം. ഉപാസകന്‍, ആവശ്യമുള്ള മന്ത്രദീക്ഷ യഥാവിധി വാങ്ങിയും ഒരു ഭക്തന്‍, യഥാശക്തിയും മന്ത്രജപം നടത്തട്ടെ...
ചില മന്ത്രങ്ങളെ കുറിച്ച്

അംഗന്യാസം
അക്ഷഹൃദയം
 അഘമർഷണം
അതിബല, ബല
അശ്വഹൃദയം
അഷ്ടാക്ഷര മന്ത്രം
ഓം നമഃ ശിവായ
ഗായത്രീമന്ത്രം
ചാക്ഷുഷി
മഹാ മൃത്യുഞ്ജയ മന്ത്രം
ശാന്തി മന്ത്രം
ത്രൈയംബകമന്ത്രം
ശിവതാണ്ഡവ സ്തോത്രം
ശനീശ്വരശാന്തി മന്ത്രം
സൂര്യശാന്തി മന്ത്രം
വ്യാഴഗ്രഹ ശാന്തിമന്ത്രം
ദേവീമന്ത്രം
വിജയലക്ഷ്മീ മന്ത്രം
കാളീസൂക്തം
നരസിംഹമന്ത്രം
ശ്രീസൂക്തം
ഭാഗ്യസൂക്തം
മഹാസുദര്‍ശന മാലാമന്ത്രം
കേശവമന്ത്രം
സുബ്രഹ്മണ്യ ഗായത്രി
ശാസ്താവിന്‍റെ മന്ത്രങ്ങള്‍
ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം)
കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രവും കാര്‍ത്തവീര്യാര്‍ജ്ജുന ഗായത്രിയും
ത്രൈയംബകമന്ത്രം (മൃത്യുഞ്ജയം, ത്ര്യംബകം, ത്രയംബകം), ഹോമം, ഫലം
മറ്റൊരു ശിവമന്ത്രം
ശിവരാത്രി വ്രതത്തില്‍ ജപിക്കാനുള്ള സ്തോത്രം
മഹാഗണപതി മന്ത്രം
ലക്ഷ്മീവിനായകം
ക്ഷിപ്രഗണപതി മന്ത്രം
വശ്യഗണപതി മന്ത്രം
സങ്കടനാശന ഗണേശസ്തോത്രം
ശൈവമന്ത്രം, ശൈവമാലാ മന്ത്രം
അയ്യപ്പ പഞ്ചാക്ഷര കീര്‍ത്തനം
ശബരിഗിരീശ സ്‌തോത്രം
ശിവാനന്ദലഹരി
അച്യുതാഷ്ടകം
അഷ്ടഗോപാലങ്ങളും ജപഫലങ്ങളും


No comments:

Post a Comment