ആയുർവേദം

തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, അത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്. ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.


പേരിനു പിന്നിൽ


'ആയുർവിന്ദതേ(ലഭതേ) വിദ്യതേ(വേത്തി)വാ ഇതി ആയുർവേദ'
എന്നാണ് ആയുർവേദം എന്ന പദത്തിന്റെ നിഷ്പത്തി.

   " ആയുഷ്യാനി അനായുഷ്യാനി ചദ്രവ്യ                            
               ഗുണകർമാനി വേദായതി ഇത്യായുർവേദ ”' - ചരകാചാര്യൻ 

ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്‌. ചുരുക്കത്തിൽ ആയുസ്സ് എന്നാൽ ജീവിതം. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാണ്‌ ആയുർവേദം എന്നു പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയാണ് ആയുർവേദം ചെയ്യുന്നത് .


ആയുസ്സിന്റെ തരം തിരിവ്


ആയുസ്സിന്റെ ശാസ്ത്രമായ ആയുർവേദത്തിൽ ആയുസ്സിനെ നാലായി തരം തിരിച്ചിരിക്കുന്നു.

ഹിതമായ ആയുസ്സ്
അഹിതമായ ആയുസ്സ്
സുഖമായ ആയുസ്സ്
ദുഃഖമായ ആയുസ്സ്


പഞ്ചഭൂതങ്ങൾ


ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പഞ്ചഭൂതനിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്ത്വം. ആകാശം, വായു, അഗ്നി തുടങ്ങിയവ ശരീരത്തിന്റെ കാര്യത്തിലെടുക്കുമ്പോൾ വാക്കിന്റെ അർത്ഥമല്ല, ഓരോ ശാഖയുടെയും വ്യവസ്ഥാനുസൃതമായ പേരായി ഗണിക്കണം. ഓരോ ഭൂതങ്ങളും ഓരോ വ്യവസ്ഥയെയാണ് കുറിക്കുന്നത്. സൂക്ഷ്മതലത്തിലേക്ക് പോവുമ്പോൾ, ഉദാഹരണത്തിന് ആകാശം കോശവളർച്ചക്ക് ആവശ്യമായ സൗകര്യത്തെയും, ജലം പോഷണവുമായി ബന്ധപ്പെട്ടവയെയും കുറിക്കുന്നു. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവൃത്തിവിശേഷമുണ്ട്. ശരീരത്തിലെ ഓരോ അണുവും - ഭ്രൂണാവസ്ഥ മുതൽ മരണം വരെ അത്തരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്‌. ഉണ്ടായതോടെയുള്ള നിലനിൽപ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകൾ വൃദ്ധിയും(പുഷ്ടി) പരിണാമവും ക്ഷയവുമാകുന്നു. ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു. ഇത്‌ ശരീരത്തിൽ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിർവ്വഹിക്കുന്നവയായി ശരീരത്തിൽ മൂന്നു ഭാവങ്ങൾ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ പഞ്ചഭൂതാത്മകമായി ദോഷങ്ങൾ എന്നു പറയുന്നത്‌.


ത്രിദോഷങ്ങൾ


ആയുസ്സിന്റെ വേദമെന്ന നിലയ്ക്ക്‌ ജനനം മുതൽ മരണം വരെയുള്ള ശരീരത്തിന്റെ അവസ്ഥകളും അനുഭവങ്ങളുമാണ്‌ ആയുർവ്വേദത്തിന്റെ വിഷയം. മറ്റേതു വസ്തുവിനേയും പോലെ ശരീരവും ശരീരത്തിലെ ഓരോ ആണുവും - ഭ്രൂണാവസ്ഥ മുതൽ മരണം വരെ പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്‌. ഉണ്ടായതോടെയുള്ള നിലനിൽപ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകൾ വൃദ്ധിയും(പുഷ്ടി) പരിണാമവും ക്ഷയവുമാകുന്നു, ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു. ഇത്‌ ശരീരത്തിൽ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിർവ്വഹിക്കുന്നവയായി ശരീരത്തിൽ മൂന്നു ഭാവങ്ങൾ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ ദോഷങ്ങൾ എന്നു പറയുന്നത്‌. പോഷകമായ ദോഷത്തെ കഫമെന്നും, പാചകമായ ദോഷത്തെ പിത്തമെന്നും ചാലകമായ ദോഷത്തെ വാതമെന്നും പറയുന്നു. ചലിപ്പിക്കുക, ഉത്സാഹിപ്പിക്കുക, നശിപ്പിക്കുക എന്നെല്ലാമർത്ഥമുള്ള "വാ" എന്ന ധാതുവിൽ നിന്നാണ്‌ വാതം എന്ന ശബ്ദം ഉരുത്തിരിഞ്ഞത്‌. ജ്വലിപ്പിക്കുക, പ്രകാശിപ്പിക്കുക എന്നർത്ഥമുള്ള "തപ്‌" എന്ന ധാതുവിൽ നിന്ന് പിത്തമെന്ന ശബ്ദം. കൂട്ടിച്ചേർക്കുക എന്നർത്ഥമുള്ള "ശ്ലിഷ്മ" എന്ന ധാതുവിന്റെ പര്യായമാണ്‌ കഫം. (ജലമെന്ന ഭൂതത്തിന്റെ പ്രവർത്തനം കൊണ്ട്‌ ഫലിക്കുന്നത്‌ എന്നും കഫത്തിന്‌ അർത്ഥമുണ്ട്‌

ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌. വാതം, പിത്തം, കഫം എന്നിവയാണ്‌ ത്രിദോഷങ്ങൾ(ഇവ കൂടാതെ രക്തത്തെ ഒരു ദോഷമായി കാണാമെന്ന് സുശ്രുതൻ അഭിപ്രായപ്പെട്ടിരുന്നു). "സ്വയം മലിനമായ ഘടകവും, മറ്റ്‌ ശരീര ഘടകങ്ങളെ മലിനമാക്കുവാൻ കഴിവുള്ളതുമാണ്‌ ദോഷം".  ഇവ സമതുലിതാവസ്ഥയിലായിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന അവസ്ഥയാണ് ആരോഗ്യം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം.


വാതം

"വാ ഗതി ഗന്ധനയോ: വായു" എന്നാണ് വാതത്തിന്റെ നിരുക്തി. ഗതി എന്ന വാക്കിന്‌ ചലിക്കുക, ഇളകുക, ഗമിക്കുക മുതലായ അർത്ഥങ്ങൾ പറയാം. ഗന്ധനം എന്നാൽ അറിയിക്കുക, സൂചിപ്പിക്കുക മുതലായ അർത്ഥങ്ങൾ. വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരം തിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. , പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം. രൂക്ഷ, ലഘു, ശീത, ഖര ഗുണങ്ങളായി അത് തരംതിരിച്ചിരിക്കുന്നു. ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസർഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവൻ നിലനിർത്തുവാൻ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉൽപ്പന്നമാണ്‌.

പിത്തം

ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസർഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവൻ നിലനിർത്തുവാൻ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉൽപ്പന്നമാണ്‌. തപ്‌ എന്ന സംസ്കൃത ധാതുവിൽ നിന്ന് രൂപപ്പെട്ടതാണ്‌ പിത്തം എന്ന ശബ്ദം. പിത്തത്തിന്റെ പ്രധാന കൃത്യങ്ങൾ

തപ്‌ ദഹെഃ - ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക (പാകംചെയ്ത്‌ സ്വാംശീകരിക്കുക),

തപ്‌ സന്തപെഃ - അതിൽ നിന്ന് താപം ഉത്പാദിപ്പിക്കുക

തപ്‌ ഐശ്വര്യെഃ - അതിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുക.

കഫം
കഫം ജലത്തിൽ നിന്ന് ഉൽപ്പന്നമാകുന്നു. കേന ജലാദി ഫലാതി ഇതിഃ കഫഃ എതിരാളികളെ (രോഗങ്ങൾ) ചെറുത്ത്‌ തോൽപ്പിച്ച്‌ ശരീര പ്രവൃത്തികൾ മുറയ്ക്ക്‌ നടത്തുന്നതിനാൽ ബല എന്നും അറിയുന്നു. രോഗാവസ്ഥയിൽ കഫം, ശരീരം പുറത്തേക്കു തള്ളുന്ന മലം(ദുഷിച്ചത്‌) ആണ്‌.


സ്വസ്ഥവൃത്തം, ആതുരവൃത്തം


സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് ആയുർവേദം - രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൽ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. അതുകൊണ്ടു തന്നെ, ആയുർവേദത്തിന് രണ്ടു പ്രധാന ശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും. രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു. രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.


അഷ്ടാംഗങ്ങൾ


 ക്രമം 
പേര്
വിഭാഗം
വൃത്തം
1
കായ ചികിൽസ
പൊതു രോഗ ചികിൽസ
 ആതുര വൃത്തം 
2
കൗമാര ഭൃത്യം
ബാലരോഗചികിൽസ
 ആതുര വൃത്തം 
3
ഗ്രഹ ചികിൽസ
മാനസികരോഗ ചികിൽസ
 ആതുര വൃത്തം 
4
ശാലാക്യ തന്ത്രം
കണ്ണ്-ചെവി-മൂക്ക്-തൊണ്ട-പല്ല് എന്നിവയിലെ രോഗങ്ങൾക്കുള്ള ചികിൽസ
 ആതുര വൃത്തം 
5
ശല്യ തന്ത്രം
ശസ്ത്രക്രിയാ വിഭാഗം
 ആതുര വൃത്തം 
6
അഗദ തന്ത്രം
വിഷചികിൽസ
 ആതുര വൃത്തം 
7
രസായനം
യൗവനം നിലനിർത്താനുള്ള ചികിൽസ
 സ്വസ്ഥ വൃത്തം 
8
വാജീകരണംലൈംഗികശക്തി വർദ്ധിപ്പിക്കാനുള്ള ചികിൽസ സ്വസ്ഥ വൃത്തം 


വൈദ്യർ 


വൈദിക കാലത്ത് വൈദ്യന്മാരെ അവരുടെ പ്രവർത്തിക്കനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു.ഔഷധ പ്രയോഗം ചെയ്യുന്നവരെ ഭിഷക്കുകളെന്നും ശസ്ത്രക്രിയ ചെയ്യുന്നവരെ ശല്യവൈദ്യന്മാരെന്നും മന്ത്രവാദം ചെയ്യുന്നവരെ അഥർവ്വഭിഷക്കുകളെന്നും പറയുന്നു. ഉൽപ്പത്തിയെക്കുറിച്ചുള്ള 


ഐതിഹ്യങ്ങൾ


ആയുർവേദോൽപത്തിയെക്കുറിച്ച്‌ പല ഐതിഹ്യങ്ങളുമുണ്ട്‌. അഷ്ടാംഗ ഹൃദയ പ്രകാരം അനാദിയായ ആയുർവേദത്തെ ബ്രഹ്മാവ്‌ സ്മരിച്ചു. അത് പിന്നീട് പുത്രനായ ദക്ഷപ്രജാപതിക്ക് പകർന്നു നല്കി. പ്രജാപതിയില് നിന്ന് അത് അശ്വനീകുമാരന്മാർ ഗ്രഹിച്ചു. അവര് ആ അറിവ് ദേവേന്ദ്രനു നല്കി. ഇന്ദ്രനില് നിന്നും അത്രിയും അദ്ദേഹത്തിന്റെ പുത്രന്മാരും മനസ്സിലാക്കി. അവര് അത് ശിഷ്യന്മാരായ അഗ്നിവേശൻ, ഭേളൻ മുതലായവർക്കു പകർന്നു നല്കി. അവരില് നിന്നും വിവിധങ്ങളായ മഹർഷി പരമ്പരകളിലൂടെ ആയുർവേദം ഇന്നും ലോകത്തിൽ വളരെ പ്രചാരത്തോടെ നിലനില്ക്കുന്നു. വേദങ്ങളിൽ നിന്നാണു ആയുർവ്വേദത്തിന്റെ ഉത്ഭവമെന്നും വിശ്വാസമുണ്ട്. പാലാഴി മഥനം ചെയ്തപ്പോൾ ധന്വന്തരി ഒരു നിധികുംഭവുമായി ഉത്ഭവിച്ചുവെന്നും അതിൽ ആയുർവേദം എന്ന വിജ്ഞാനമായിരുന്നു എന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. 


ഗ്രന്ഥങ്ങൾ


സുശ്രൂതന്റേയും ചരകന്റേയും ആയുർവേദഗ്രന്ഥങ്ങൾക്കാണ്‌ ഉത്തരേന്ത്യയിൽ കൂടുതലായും പ്രചാരത്തിലുള്ളത്. എന്നാൽ കേരളത്തിലും ശ്രീലങ്കയിലും വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളും ഈ രംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ട്[1]. 

ബൃഹത് ത്രയികൾ
സുശ്രുതസംഹിത ചരകസംഹിത അഷ്ടാംഗസംഗ്രഹം 


ലഘുത്രയികൾ

മാധവനിദാനം ശാർങ്ഗധരസംഹിത ഭാവപ്രകാശം 

കേരളീയ ചികിത്സകൾ


ആയുർ‌വേദശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നും വ്യതിചലിക്കാതെ ചികിത്സാരീതി കൂടുതൽ സുഗമമാക്കുന്നതിനു വേണ്ടി കേരളീയവൈദ്യൻമാർ ശോധന-ശമന ചികിത്സകളിൽ അനുയോജ്യമാംവിധം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ശോധനചികിത്സയിൽ പൂർ‌വകർമ്മങ്ങളായ സ്‌നേഹ-സ്വേദങ്ങളിലാണ്‌ പ്രധാനമായും ഈ മാറ്റം വരുത്തിയിട്ടുള്ളത്. പിഴിച്ചിൽ (കായസേകം) നവരക്കിഴി (ഷാഷ്‌ടികപിണ്ഡസ്വേദം) മുതലായവ ഉദാഹരണങ്ങളാണ്‌. രസായനഗുണം ഇവയുടെ പ്രത്യേകതയാണ്‌. വിധിപ്രകാരം തയറാക്കിയ തൈലം ഉപയോഗിച്ചു പിഴിച്ചിൽ നടത്തുമ്പോൾ രോഗി നന്നായി വിയർക്കുന്നുവെന്നുള്ളതു തന്നെ വാതവികാരങ്ങളെ ശമിപ്പിക്കുവാൻ ഒരു പരിധി വരെ സഹായിക്കുന്നു. --ലക്ഷ്മി വി എം (സംവാദം) 04:54, 2 മേയ് 2015 (UTC) 

ധാര

കേരളീയ പഞ്ചകർമ്മ ചികിത്സകളിലെ പ്രധാനപ്പെട്ട ഒരു കർമ്മമാണ് ധാര. തലവേദന മുതൽ മാനസിക വിഭ്രാന്തി വരെയുള്ള വിവിധതരം രോഗങ്ങളെ ശമിപ്പിക്കുവാൻ ധാരയ്ക്ക് കഴിയുന്നു. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുന്ന ധാരയ്ക്ക് വിവിധതരം തൈലങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ശാസ്ത്രപ്രകാരം തലയ്ക്ക് ചെയ്യുന്ന തക്രധാര മുതലായതിന് തള്ളവിരൽ ഉയരത്തിൽനിന്നും ധാരവീഴ്ത്തണമെന്നും തലയൊഴിച്ച് മറ്റ് ഭാഗങ്ങളിൽ പന്ത്രണ്ട് വിരൽ ഉയരത്തിൽ നിന്നും ധാര വീഴ്ത്തണമെന്നും ആതിനെക്കാൾ ഉയരം കുറച്ച് ഏത് രോഗത്തിന് ധാരചെയ്യുന്നുവോ ആ രോഗം വർദ്ധിക്കുമെന്നും അറിയുക.

ആയുർവ്വേദ ഔഷധങ്ങൾ


No comments:

Post a Comment