Wednesday, April 26, 2017

ശബരിമലയിലെ കുട്ടിച്ചാത്തൻ !

കേരളോൽപത്തിയും
പരശുരാമ കഥയും!
ക്ഷത്രിയന്മാരെ നിർദ്ദയം കൊന്നൊടുക്കിയ പരശുരാമനു സ്വയം പാപിയാണെന്ന് തോന്നി തുടങ്ങി. പാപ പരിഹാരത്തിനു എന്തു ചെയ്യാം എന്ന് ഓർത്തിരിക്കുമ്പോൾ ഉപദേശിച്ചു കിട്ടിയതാണ്. ബ്രാഹ്മണർക്ക് ഭൂദാനം! നോക്കിയപ്പോൾ ആൾവകാശമില്ലാത്ത ഒരിഞ്ചു സ്ഥലമില്ല. പിന്നെ ഒന്നും ആലോചിച്ചില്ല സ്വന്തം മഴുവെടുത്ത് ഗോകർണത്തു ചെന്നു വീശിയൊരേറ്. കേരളം കടലിൽ നിന്നും പൊന്തി വന്നു.
ബ്രാഹ്മണന്മാർക്ക് ഈ ഭൂമി സംഭാവന ചെയ്തു.
പരശുരാമൻ പിന്നീട് തിരിച്ചു വന്നപ്പോൾ ബ്രാഹ്മണർ ഓടി വന്നു പറഞ്ഞു. പരശുരാമാ ! ഈ ഭൂമി പ്രകമ്പനം കൊള്ളുന്നു അതിനാൽ വാസയോഗ്യമല്ല. ഇതിനൊരു പ്രതിവിധിയ്ക്കായി രാമൻ വടക്കോട്ട് പോയി ഇന്നത്തെ കർണ്ണാടകയിൽ നിന്നും കളരിയാശന്മാരെ കൂട്ടി കൊണ്ടുവന്നു. കേരളത്തിൽ അറുപത്തിനാലു കളരി സ്ഥാപിച്ചു. ജന സംരംക്ഷണമേൽക്കാൻ കളരിയാശാന്മാരെ ചട്ടം കെട്ടി തിരിച്ചു പോയി.


ചോദ്യം: 1. പരശുരാമൻ സൃഷ്ടിക്കുന്നതിനു മുൻപ് കേരളം ഇല്ലെ?
2. പരശുരാമനു മുമ്പ് കേരളത്തിൽ കളരിയുണ്ടോ?
ഭാഗം രണ്ട് -
കേരളവും കളരി പാരമ്പര്യവും!
കേരളത്തിന്റെ കളരി പാരമ്പര്യം പരശുരാമനും മുമ്പേയുള്ളതാണ്. കേരളത്തിന്റെ ഭൂപ്രകൃതി കിഴക്ക് സഹ്യപർവ്വതവും പടിഞ്ഞാറ് അറബികടലുമാണല്ലോ. അതു കൊണ്ട് ഭരണം കൈയ്യാളിയത് മുഴുവൻ പ്രാദേശിക രാജാക്കന്മാർ ആയിരുന്നു.
അവരുടെ പട്ടാളമായിരുന്ന നായർ പടയാളികൾ ( റഫ:സംഘകാല കൃതികൾ, ജെഫ്രി) കൈ (പട്ടാളം) കരം ( നികുതി ) കൺ (മേൽ നോട്ടം) എന്നിവ നോക്കി പോന്നു. നായർ പോർ വീര്യം കളരിയിൽ നിന്നുണ്ടായതാണ്. നായർ 'തറ' സിവിൽ അഡ്മിനിസ്ട്രേഷൻ കേന്ദ്രം ആയിരുന്നു. 'തറവാട് ' അതിനോട് ചേർന്ന പുരയിടവും!
നായർ അപ്രമാദിത്വം ബ്രാഹ്മണർക്ക് അസഹ്യമായിരുന്നു. കുറച്ചു നാൾ വാൾ തൂക്കി വാൾ നമ്പിമാരായി (വാളുള്ള ബ്രാഹ്മണൻ )നടന്നു നോക്കി അതു കൊണ്ട് രക്ഷയില്ലെന്നു കണ്ട് കളരിയുടെ അട്ടിപ്പേറവകാശം തങ്ങൾക്കാക്കി മാറ്റാൻ നടത്തിയ ശ്രമമാണ് പരശുരാമന്റെ കളരി സ്ഥാപനം. ഇന്നും വളരെ പ്രഗ്ദഭരായ നായർ കളരികൾ ഒരു കാര്യവുമില്ലാതെ ഏതൊ നമ്പൂതിരി ഇല്ലങ്ങളെ സ്മരിക്കുന്നത് കാണാം. ( എന്നാൽ ഇല്ലം തറവാടിന്റെ അനുകരണമാണ്)
തെക്കൻ കളരി ഇന്നും പരശുരാമനെയോ നമ്പൂരിമാരെയോ സ്മരിക്കാറില്ല. അവർ അഗസ്ത്യ സിദ്ധ പാരമ്പര്യമാണ് ഉദ്ഘോഷിക്കുന്നത്.
മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയ കഥ കേരളത്തിൽ പരശുരാമന് മുമ്പേയുള്ള കഥയാണ്. പക്ഷെ മഴു എറിഞ്ഞത് ചേരൻ ചെങ്കുട്ടുവൻ ആണ്. അത് പരശുരാമാനാക്കി എന്ന് മാത്രം!
കളരിയ്ക്ക് സംഭവിച്ചത് വിഷചികിത്സയ്ക്കും, ബാധോചഛാടനത്തിനും സംഭവിച്ചതാണ് ഇതിലും രസകരം
വായിക്കുക
ഭാഗം മൂന്ന് - പാമ്പും പ്രേതവും
കഴിഞ്ഞില്ല അടുത്ത പ്രശ്നം വന്നു , കേരളത്തിലാകെ പാമ്പിന്റെ ശല്യം കാരണം ജീവിക്കാൻ വയ്യ എന്ന് പരശുരാമനോട് ബ്രാഹ്മണർ പരാതി പറഞ്ഞു. പരശുരാമൻ പരിഹാരം ചെയ്തു അനന്തനെയും വാസുകിയെയും മണ്ണാറശ്ശാല, പാമ്പു മേക്കാട്ട്, വെട്ടിക്കോട്ട് എന്നീ ബ്രാഹ്മണ മനകളിൽ പ്രതിഷ്ഠിച്ചു.
അതുവരെ ഇരുളർ എന്ന പ്രാക്തന വിഭാഗം കൈകാര്യം ചെയ്ത വിഷചികിത്സ ബ്രാഹ്മണ കൈവശമായി.
തീർന്നോ പരാതി? നായരെ കളരിയും ഇരുളരെ വിഷചികിത്സയും കിട്ടി, ഇനി വേണ്ടത് മലയരുടെ മന്ത്രവാദം ആണ്. ഇവിടം വാസയോഗ്യമല്ല നിറയെ പേയും പിശാചുമാണ് പരശുരാമാ .... പോംവഴിയുണ്ട് മന്ത്രവാദത്തിന് ഇനി മേലിൽ ബ്രാഹ്മണ മനകൾ മതി എന്ന് നിശ്ചയിച്ചു. കലൂർ, കാട്ടുമാടം, കാളകാട്ടില്ലം, കാലടി, പന്തലക്കാട്ട് മന എന്നിവ. (മന്ത്രവാദ മനകളുടെ പേരിലെ 'കാട് ' ശ്രദ്ധിക്കുക ഉദ: കാട്ടു മാടം കാട്ടിൽ മാടം കെട്ടി മലയെന്റെ മന്ത്രവാദം പഠിച്ചു എന്ന് സൂചന)
അങ്ങനെ പരശുരാമ കഥയിലൂടെ ദ്രാവിഡ വിജ്ഞാനത്തെ കൈവശമാക്കി. ഇനിയാണ് ദേവതകളുടെ ആര്യവൽക്കരണം. ചാത്തൻ ശാസ്താവായതും കൊറ്റവ ദുർഗ്ഗയായതും കാണാം
വായിക്കുക
ഭാഗം നാല് - ആരാണ് കുട്ടി ചാത്തൻ?
ചാത്തൻ കേരളത്തിന്റെ അടിസ്ഥാന മൂർത്തിയാണ്. കേരളത്തെ മലനാട് ഇടനാട് തീരപ്രദേശം എന്നായിരുന്നു തരം തിരിച്ചത് (പരശുരാമനു ശേഷം 32 തളികൾ വടക്കോട്ടും 32 തളികൾ തെക്കോട്ടും എന്നായി തിരിവ്). തീരപ്രദേശത്തെ ജനവിഭാഗമായിരുന്നു പറവർ അഥവാ പറയർ / അരയർ (പറവ എന്നാൽ കടൽ എന്നർത്ഥമുണ്ട്) പറയർ ആയിരുന്നു ഈ നാടിന്റെ അരയർ (അരചൻ (ർ) രാജാവ്) അവരുടെ യുദ്ധ ദേവതയായിരുന്നു കൊറ്റവൈ. മലനാട്ടിലെ വർഗ്ഗമായ മറവരുടെ ദേവതയായിരുന്നു ചാത്തൻ. തമിഴരുടെ അയ്യനാർ (അയ്യപ്പനെ കുതിരപ്പുറത്തേറ്റിയത് ഇക്കാരണത്താൽ -വാജി വാഹനം) പിന്നീട് ചാത്തനിൽ ആരോപിക്കപ്പെട്ട ദേവതാ സങ്കൽപ്പമാണ്. ചാത്തനെ ഉപാസിക്കാത്ത കേരളീയരില്ല എന്നാൽ ഇന്നു ചാത്തൻ ഒരു ദുർമൂർത്തിയായി ഗണിക്കപ്പെടുന്നു.
കാരണങ്ങൾ പലതാണ് നമ്മുക്ക് പരിശോധിക്കാം. അതിനു മുമ്പ് ചാത്തന്റെ കൂട്ടാളികളായ ചാത്തന്മാരെ പരിചയപ്പെടാം
വായിക്കുക.
ഭാഗം ആറ്
ചാത്തന്മാർ അഥവാ നാനൂറിൽ പത്തു കുറെ ചാത്തന്മാർ.
മണ്ണാർക്കാട്ടടുത്ത് കല്ലടിക്കോട് എന്ന ഒരു മലയുണ്ട്. വനം നിറഞ്ഞ മല. ഇരുൾ നിറഞ്ഞ മല. അവിടുത്തെ കാടരുടെ ദേവത കരിനീലിക്കു ആദിനാഥനായ (ശിവൻ എന്നും വിളിക്കാം) പിറന്നതാണ് മുന്നൂറ്റി തൊണ്ണൂറു ചാത്തന്മാർ (കാളക്കാട്ടില്ലത്ത് സ്വന്തമായി ഒരു കഥ ഇതെക്കുറിച്ചുണ്ട്, എന്നാൽ ആ കഥ പിന്നീട് ചാത്തനെ ബ്രാഹ്മണവൽക്കരിക്കാൻ മെനഞ്ഞുണ്ടാക്കിയതാണ്)എന്നാൽ ഈ സംഖ്യ കുറിക്കുന്നത് 390 ദ്രാവിഡ തത്വങ്ങളെയാണെന്നും അഭിപ്രായമുണ്ട്.
മറ്റൊരു അത്ഭുതം കല്ലടിക്കോടൻ കരിനീലിയെ നമ്മുക്ക് ടിബറ്റൻ വജ്രയാനത്തിലും ( ബുദ്ധമതത്തിന്റെ താന്ത്രിക ശാഖ) കാണാം. അവർ കുവാൻ യിൻ അഥവാ നീല താര എന്നാണ് വിളിക്കുന്നത്. താരയ്ക്കും മക്കൾ 390 ആണ്. അതെ 390 തഥാഗതന്മാർ (ബുദ്ധന്മാർ).
ചാത്തൻ സേവാ മഠങ്ങൾ ചാത്തനെ കിഡ്നാപ്പ്, ക്വട്ടേഷൻ, നിധി മാന്തി കൊടുക്കൽ തുടങ്ങിയവ തൊഴിലാക്കിയ ഒരു മൂർത്തിയായി ആണു വരുത്തി തീർത്തത്. സിനിമകളിലും മറ്റുമുള്ള ചാത്തനെ കുറിച്ചുള്ള പരാമർശവും ചാത്തൻ ഒരു ദുർമൂർത്തിയാണെന്നാണ് ( ഉദ്ദ:ചാത്തന്മാർ കൊണ്ടു വരും.... ആറാം തമ്പുരാൻ) എന്നാൽ ചാത്തൻ എന്ന ദ്രാവിഡ ഊർവര ദേവതയ്ക്കു നേരെ നടന്ന സംഘടിത ബ്രാഹ്മണ ആക്രമണത്തിന്റെ ബാക്കി പത്രമാണിത്.
ശബരിമലയിൽ ചാത്തനാണോ? കരി മല നീലി മലകൾക്ക് കരിനീലിയുമായി എന്താണ് ബന്ധം? ആരാണ് ശബരി. ആരാണ് വാവർ? ശബരിമലയിൽ സ്ത്രീ പ്രവേശനം പാടുണ്ടോ? തുടങ്ങിയ വിഷയങ്ങൾ ബാക്കി ഭാഗങ്ങളിൽ കാണാം.
അടുത്ത ഭാഗം വായിക്കുക
ഭാഗം ആറ്
കേരളത്തിലെ ബുദ്ധമതം തന്ത്ര ബുദ്ധ മായിരുന്നു.
പൊതുവിൽ ഉള്ള ഒരു ധാരണയാണ് കേരളത്തിൽ ബുദ്ധമതം വളരെ വ്യാപകമായിരുന്നു എന്നത് . ഒരേ സമയം നിക്ഷ്പക്ഷ ചരിത്രകാരന്മാരും ഇടതു ചിന്തകരും ഒരു പോലെ പങ്കുവെയ്ക്കുന്ന വാദമാണിത്. പുരാവസ്തു തെളിവുകളും ഇതു ശരിവയ്ക്കുന്നു.
എന്നാൽ കേരളത്തിൽ ഉണ്ടായിരുന്ന ബൗദ്ധം, താന്ത്രിക ബുദ്ധമതമായിരുന്നു (മഹായാനം - വജ്രയാനം). കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഈ സ്വാധീനമാണ് ഉള്ളത് . വൈദിക - ബ്രാഹ്മണ്യത്തെക്കാൾ താന്ത്രിക പാരമ്പര്യത്തിൽ നിലനിന്ന ക്ഷേത്രങ്ങൾക്ക് വജ്രയാനം സ്വീകരിക്കുക എന്നതു ഒരു പ്രയാസമായിരുന്നില്ല.
ശബരിമലയും ഈ താന്ത്രിക പാരമ്പര്യം പിൻപറ്റി എന്നതിൽ അത്ഭുതമില്ല. ചാത്തനെയും കരിനീലിയെയും ചാത്തൻമാരെയും ബൗദ്ധരും സ്വീകരിച്ചു. കാരണം ചാത്തൻ സർവ്വ സമ്മതനായിരുന്നു എന്നതു തന്നെ, അഥവാ ചാത്തനെ മാറ്റി നിർത്തി കേരളത്തിനു ഒരു ആത്മീയ ചരിത്രമില്ല .
ശബരിമലയിൽ ബുദ്ധൻ വരുന്നതിനു മുമ്പേ ചാത്തനുണ്ട്. ചാത്തൻ പീന്നീട് ബുദ്ധവൽക്കരിക്കപ്പെട്ടു പീന്നീട് ആര്യവൽക്കരിച്ച് ശാസ്താവായി.
ദ്രാവിഡ പാരമ്പര്യത്തിലെ കൊറ്റവയുടെ ആലയം ആയിരുന്നു കൊടുങ്ങല്ലൂർ, താന്ത്രിക പാരമ്പര്യത്തിന്റെ ഈറ്റില്ലം. ബൗദ്ധർക്കും കൊടുങ്ങല്ലൂർ കുരുംബ സമ്മതയാണ്. കുരുംബ - കുറുമ - കുറു മർ /കുറവർ (കുറവരുടെ ദേവത എന്നു സൂചന) - കൊറ്റവൈ എന്നും ദ്രാവിഡ രും. കുരുംബ - കുരുകുല്ലാംബ (ബൗദ്ധ തന്ത്ര ദേവത, കുരുകുല്ലാ തന്ത്രം ടിബറ്റൻ ബൗദ്ധ തന്ത്രം ആണ് ). കൊടുങ്ങല്ലൂരിലെ ആചാരങ്ങൾ ഒക്കെ താന്ത്രിക ആചാരമാണ് ( റവ: രാജൻ ഗുരുക്കൾ) അല്ലാതെ ഇടതു കപട ബുദ്ധിജീവികൾ പറയുന്നതുപോലെ ബുദ്ധ വിഹാരത്തിനു നേരെ ഹിന്ദുക്കളുടെ സംഘടിത ആക്രമണത്തെ സൂചിപ്പിക്കുന്നതല്ല.
ബുദ്ധനും ചാത്തനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.
വായിക്കുക
ഭാഗം ഏഴ്
ബുദ്ധനും ചാത്തനും തമ്മിലെന്ത്?
ബുദ്ധമതം 'ഒരു ' മതമല്ല. അതിനു ഒരുപാടുൾപിരിവുകളുണ്ട്. ആദ്യം ഇവയേതൊക്കെയാണെന്ന് അറിയണം. രണ്ടാം ബുദ്ധമത സമ്മേളന കാലം മുതലെ ചേരി തിരിവുണ്ട്. എന്നാൽ ഒന്നാം നൂറ്റാണ്ട് ഏ.ഡി മുതലാണ് ശക്തമായ തരം തിരിവുണ്ടായത്. അവ.
1.തേരാവാദം - ബുദ്ധനെ മഹാപുരുഷനും ഗുരുവുമായി കാണും, ബുദ്ധ തത്വങ്ങളെ അംഗീകരിക്കും പക്ഷെ ബുദ്ധൻ ദൈവല്ല.
2. മഹായാനം - ബുദ്ധനെ ദൈവമായി കാണും ബോധി സത്വന്മാരെ ( ബോധോദയം ലഭിച്ചവർ) വിശ്വസിക്കും.
എന്നാൽ ഈ തിരിവുകൾ ഉണ്ടാവുന്നതിനു മുമ്പേ ടിബറ്റിലും ചൈനയിലും നിലനിന്ന ബോൺ മതവും ജപ്പാനിലെ ഷിന്റോ മതവും താവോ മതവും താന്ത്രികമതങ്ങൾ ആയിരുന്നു. ദ്രാവിഢനും മഹായാന മതക്കാരനുമായ നാഗാർജ്ജുനൻ തന്ത്ര സ്വാധീനം കൊണ്ട് ബുദ്ധമതത്തിൽ മന്ത്രയാനം എന്ന പുതിയ പിരിവുണ്ടാക്കി. വജ്രയാനം എന്ന താന്ത്രിക ബുദ്ധമതം മന്ത്രയാനം തന്നെയാണ്.
ബുദ്ധൻ എന്നും സിദ്ധൻ എന്നും സംഘകാല കൃതികളിൽ മാറി മാറി ഉപയോഗിച്ച് കാണാം. നാഗാർജ്ജുനൻ എന്ന ബൗദ്ധനെ സിദ്ധൻ എന്നാണ് ദ്രാവിഡ നാട് വിളിച്ചത്.
അഗസ്ത്യൻ, ഭോഗർ, പുലിപ്പാണി എന്നിങ്ങനെയുള്ള സിദ്ധപരമ്പര ഉപാസിച്ച ദേവതയായ ചാത്തനെ നാഗാർജ്ജുനൻ ആണ് ബൗദ്ധർക്ക് പരിചയപ്പെടുത്തുന്നത ( ചിത്രം ശ്രദ്ധിക്കുക വജ്രയാനത്തിലെ പുലിപ്പുറത്തേറിയ അവലോകതീശ്വരൻ അഥവാ സാക്ഷാൽ ചാത്തൻ) പുലിപാണി എന്ന ഭോഗരുടെ ശിഷ്യൻ ആരാധിച്ച ചാത്തനാണ് ശബരിമലയിലെ ചാത്തൻ. അയ്യപ്പനുമായി ബന്ധപ്പെട്ട പുലിപ്പാൽ കഥ ഇവിടെ ശ്രദ്ധേയമാണ്. ഇന്നും സിദ്ധർ ശബരിമല പുലിപ്പാണിയുടെ സമാധിയായി ആണ് വിശ്വസിക്കുന്നത്.
കരി മല നീലി മല ചവിട്ടും ചാത്തനും തമ്മിലെന്ത്?
ആരാണ് ശബരി.
പതിനെട്ടു പടിയും ചാത്തനും.
കറുപ്പസ്വാമി ആര്? വാവർ ആര്?
തുടർന്നു വായിക്കുക
ഭാഗം എട്ട്
കരിമലവാസൻ ചാത്തനാണ്
കരിനീലി എന്ന ദ്രാവിഡ അമ്മ ദേവതാ സങ്കൽപ്പം സിദ്ധരാലും ബുദ്ധരാലും ആരാധ്യയാണ്. കല്ലടിക്കോടൻ മന്ത്രവാദ സങ്കൽപ്പത്തിലെ പ്രധാന ദേവതയാണ് കരിനീലി. കരിനീലിക്കു പിറന്ന കരിംക്കുട്ടി പൊന്മകനെ എന്ന് തോറ്റങ്ങളിൽ കാണുന്നുണ്ട്.
ഈ കരിനീലിയെ ബൗദ്ധർ കുവാൻ യിൻ അഥവാ 'നീല' താര എന്നു വിളിക്കുന്നു. തമിഴ്നാട്ടിൽ ഇസക്കി അമ്മ എന്ന് പറഞ്ഞു കാണുന്ന രൂപവും കരിനീലിയും കൈയിൽ ചാത്തനുമാണ്. (ന്യായമായും ഭാരതത്തിൽ പ്രചരിപ്പിക്കുന്ന മാതാവും ഉണ്ണി യേശുവും ഈ രൂപത്തിൽ നിന്ന് പ്രചോദനമുൾ കൊണ്ടതാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു)
കരിംക്കുട്ടി കുട്ടിച്ചാത്തന്റെ പ്രധാന സഹായിയാണ് എന്നാണ് കാണുന്നത്. കരിംക്കുട്ടിയുടെ ധ്യാന മന്ത്രത്തിൽ മുനി ജനങ്ങളാൽ നമിക്കപ്പെട്ട മൂർത്തിയാണെന്ന് കാണാം. മുനി മൗനം ഭാഷയാക്കിയ ആൾ ആണ്. മൗനം ഭാഷയാക്കിയവർ സിദ്ധരാണ്.
കരിമല കരിംകുട്ടി ചാത്തന്റെ മലയാണ് കരിയ ശാസ്ത അഥവാ കരിയാത്തൻ / കരിം ചാത്തൻ എന്നൊക്കെ പറയുന്നത് കാണാം.
ഈ പരമ്പരയിൽ എവിടെയും പുരാണത്തെ പ്രമാണമാക്കിയിട്ടില്ല. അതിനാൽ ശ്രദ്ധ കൊടുത്തത് തത്വങ്ങളിൽ ആണ്.
എന്താണ് നീലിമല എന്താണ് ശബരീപീഠം?
വായിക്കുക.
ഭാഗം - ഒമ്പത്
ആരാണ് നീലി?
കരിമല ചവിട്ടുന്ന കറുപ്പുടുത്ത സ്വാമി പിന്നെ നീലിമല ചവിട്ടുന്നു. നീലി ശബരിയാണ്, ശബരി കാട്ടാളത്തിയാണ് ശാബരം എന്ന വാക്ക ബുദ്ധനും ചാത്തനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.
വായിക്കുക
ഭാഗം ഏഴ്
ബുദ്ധനും ചാത്തനും തമ്മിലെന്ത്?
ബുദ്ധമതം 'ഒരു ' മതമല്ല. അതിനു ഒരുപാടുൾപിരിവുകളുണ്ട്. ആദ്യം ഇവയേതൊക്കെയാണെന്ന് അറിയണം. രണ്ടാം ബുദ്ധമത സമ്മേളന കാലം മുതലെ ചേരി തിരിവുണ്ട്. എന്നാൽ ഒന്നാം നൂറ്റാണ്ട് ഏ.ഡി മുതലാണ് ശക്തമായ തരം തിരിവുണ്ടായത്. അവ.
1.തേരാവാദം - ബുദ്ധനെ മഹാപുരുഷനും ഗുരുവുമായി കാണും, ബുദ്ധ തത്വങ്ങളെ അംഗീകരിക്കും പക്ഷെ ബുദ്ധൻ ദൈവല്ല.
2. മഹായാനം - ബുദ്ധനെ ദൈവമായി കാണും ബോധി സത്വന്മാരെ ( ബോധോദയം ലഭിച്ചവർ) വിശ്വസിക്കും.
എന്നാൽ ഈ തിരിവുകൾ ഉണ്ടാവുന്നതിനു മുമ്പേ ടിബറ്റിലും ചൈനയിലും നിലനിന്ന ബോൺ മതവും ജപ്പാനിലെ ഷിന്റോ മതവും താവോ മതവും താന്ത്രികമതങ്ങൾ ആയിരുന്നു. ദ്രാവിഢനും മഹായാന മതക്കാരനുമായ നാഗാർജ്ജുനൻ തന്ത്ര സ്വാധീനം കൊണ്ട് ബുദ്ധമതത്തിൽ മന്ത്രയാനം എന്ന പുതിയ പിരിവുണ്ടാക്കി. വജ്രയാനം എന്ന താന്ത്രിക ബുദ്ധമതം മന്ത്രയാനം തന്നെയാണ്.
ബുദ്ധൻ എന്നും സിദ്ധൻ എന്നും സംഘകാല കൃതികളിൽ മാറി മാറി ഉപയോഗിച്ച് കാണാം. നാഗാർജ്ജുനൻ എന്ന ബൗദ്ധനെ സിദ്ധൻ എന്നാണ് ദ്രാവിഡ നാട് വിളിച്ചത്.
അഗസ്ത്യൻ, ഭോഗർ, പുലിപ്പാണി എന്നിങ്ങനെയുള്ള സിദ്ധപരമ്പര ഉപാസിച്ച ദേവതയായ ചാത്തനെ നാഗാർജ്ജുനൻ ആണ് ബൗദ്ധർക്ക് പരിചയപ്പെടുത്തുന്നത ( ചിത്രം ശ്രദ്ധിക്കുക വജ്രയാനത്തിലെ പുലിപ്പുറത്തേറിയ അവലോകതീശ്വരൻ അഥവാ സാക്ഷാൽ ചാത്തൻ) പുലിപാണി എന്ന ഭോഗരുടെ ശിഷ്യൻ ആരാധിച്ച ചാത്തനാണ് ശബരിമലയിലെ ചാത്തൻ. അയ്യപ്പനുമായി ബന്ധപ്പെട്ട പുലിപ്പാൽ കഥ ഇവിടെ ശ്രദ്ധേയമാണ്. ഇന്നും സിദ്ധർ ശബരിമല പുലിപ്പാണിയുടെ സമാധിയായി ആണ് വിശ്വസിക്കുന്നത്.
കരി മല നീലി മല ചവിട്ടും ചാത്തനും തമ്മിലെന്ത്?
ആരാണ് ശബരി.
പതിനെട്ടു പടിയും ചാത്തനും.
കറുപ്പസ്വാമി ആര്? വാവർ ആര്?
തുടർന്നു വായിക്കുക
ഭാഗം എട്ട്
കരിമലവാസൻ ചാത്തനാണ്
കരിനീലി എന്ന ദ്രാവിഡ അമ്മ ദേവതാ സങ്കൽപ്പം സിദ്ധരാലും ബുദ്ധരാലും ആരാധ്യയാണ്. കല്ലടിക്കോടൻ മന്ത്രവാദ സങ്കൽപ്പത്തിലെ പ്രധാന ദേവതയാണ് കരിനീലി. കരിനീലിക്കു പിറന്ന കരിംക്കുട്ടി പൊന്മകനെ എന്ന് തോറ്റങ്ങളിൽ കാണുന്നുണ്ട്.
ഈ കരിനീലിയെ ബൗദ്ധർ കുവാൻ യിൻ അഥവാ 'നീല' താര എന്നു വിളിക്കുന്നു. തമിഴ്നാട്ടിൽ ഇസക്കി അമ്മ എന്ന് പറഞ്ഞു കാണുന്ന രൂപവും കരിനീലിയും കൈയിൽ ചാത്തനുമാണ്. (ന്യായമായും ഭാരതത്തിൽ പ്രചരിപ്പിക്കുന്ന മാതാവും ഉണ്ണി യേശുവും ഈ രൂപത്തിൽ നിന്ന് പ്രചോദനമുൾ കൊണ്ടതാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു)
കരിംക്കുട്ടി കുട്ടിച്ചാത്തന്റെ പ്രധാന സഹായിയാണ് എന്നാണ് കാണുന്നത്. കരിംക്കുട്ടിയുടെ ധ്യാന മന്ത്രത്തിൽ മുനി ജനങ്ങളാൽ നമിക്കപ്പെട്ട മൂർത്തിയാണെന്ന് കാണാം. മുനി മൗനം ഭാഷയാക്കിയ ആൾ ആണ്. മൗനം ഭാഷയാക്കിയവർ സിദ്ധരാണ്.
കരിമല കരിംകുട്ടി ചാത്തന്റെ മലയാണ് കരിയ ശാസ്ത അഥവാ കരിയാത്തൻ / കരിം ചാത്തൻ എന്നൊക്കെ പറയുന്നത് കാണാം.
ഈ പരമ്പരയിൽ എവിടെയും പുരാണത്തെ പ്രമാണമാക്കിയിട്ടില്ല. അതിനാൽ ശ്രദ്ധ കൊടുത്തത് തത്വങ്ങളിൽ ആണ്.
എന്താണ് നീലിമല എന്താണ് ശബരീപീഠം?
വായിക്കുക.
ഭാഗം - ഒമ്പത്
ആരാണ് നീലി?
കരിമല ചവിട്ടുന്ന കറുപ്പുടുത്ത സ്വാമി പിന്നെ നീലിമല ചവിട്ടുന്നു. നീലി ശബരിയാണ്, ശബരി ിനർത്ഥം കാട് എന്നാണ്. ശബരി തന്നെ കരിനീലി ശബരിയ്ക്കുള്ള കൗള (തന്ത്രത്തിലെ ഒരു മാർഗ്ഗം) പദ്ധതി പ്രകാരമുള്ള പീഠം ഇന്നും അവിടുണ്ട്. കൗള സാധനയുഷ്ടിച്ച സിദ്ധ ജനങ്ങളാൽ പൂജിതയായിരുന്ന കാട്ടാള ഭാവത്തിലുള്ള കരിനീലിയുടെ മലകൾ ആണ് ശബരിമലയിലെ മലകൾ. സിദ്ധ സമ്പ്രദായത്തിലെ പ്രധാനപ്പെട്ട സംഖ്യയാണ് 18 . 18 മലകളും 18 പടിയും ശബരിമലയുടെ സിദ്ധ പാരമ്പര്യത്തെ അടിവരയിടുന്നു.
ആരാണ് വാവർ?
ആരാണയ്യപ്പൻ?
വായിക്കുക
ഭാഗം പത്ത്
വാവരും ചാത്തന്മാരിലൊരാൾ ബപ്പുര കുട്ടി എന്ന് പേര്.
ചാത്തന്മാരിൽ ഒരു ചാത്തനാണ് ബപ്പുരക്കുട്ടി ചാത്തൻ. കേരളത്തിന് വടക്ക് ബപ്പുര കുട്ടിക്ക് തെയ്യം ഉണ്ട്. ശബരിമലയിലെ പ്രശ്ന ചാർത്തുകളിലൊക്കെ വാപുരന് ക്ഷേത്രം വേണം എന്ന് കാണാറുണ്ട്. ആരാണീ വാപുരൻ? ശിവ ഭൂത ഗണമാണെന്നാണ് വിശദീകരണം, എന്നാൽ അത് വപ്പുരൻ അഥവാ ബപ്പുരൻ ആണ്. ബപ്പുരൻ ഒരു കുട്ടിച്ചാത്തനാണ്. രസകരമെന്നു പറയട്ടെ സിദ്ധ സമ്പ്രദായത്തിൽപ്പെട്ട ആളാണ് വാത്മീകിയും, വസിഷ്ഠനും, വാത്മീകീ വസിഷ്ഠാർച്ചിത കുട്ടിച്ചാത്തൻ എന്നൊക്കെ 390 ചാത്തന്മാരുടെ പേരിൽ കാണാം. ബപ്പുര കുട്ടി വാത്മീകി സാക്ഷാത്ക്കരിച്ച സാക്ഷാൽ ഹനുമാൻക്കുട്ടി എന്ന കുട്ടിച്ചാത്തനാണ്. ഇന്നും ബപ്പുര തെയ്യം കെട്ടിയാടുന്നുണ്ട്. തെയ്യത്തിന്റെ പ്രധാന വിനോദം തെങ്ങിൽ കയറി തേങ്ങയിടലും തെങ്ങു തച്ചു തകർക്കല്ലും ആണ് തനി കുരങ്ങിന്റെ കളി.
എന്നാൽ ബപ്പുരൻ വാവരായപ്പോൾ ബപ്പുര തെയ്യം ഇസ്ലാമായി. കേരളത്തിലെ മുസ്ലീം തെയ്യം! എങ്ങനെയുണ്ട്?
ശബരിമലയെ മതേതരമാക്കാൻ അതിന്റെ തനതു പാരമ്പര്യം തകർക്കണോ? പതിനെട്ടു പടിക്കു മീതെ ഇന്നും അയ്യപ്പന് തെയ്യം കെട്ടുന്നുണ്ട് എന്താ ബപ്പുരന് തെയ്യം വേണ്ടേ?
വായിക്കുക
ഭാഗം പതിനൊന്ന്
ഹനുമാൻ കുട്ടി ചാത്തനാകുന്നതെങ്ങനെ?
മുൻ ഭാഗത്തിൽ വാത്മീകിയും വസിഷ്ഠനും സിദ്ധ സമ്പ്രദായത്തിൽ പെട്ടവരാണ് എന്ന് പറഞ്ഞുവല്ലോ. ഹനുമാൻ ഒരു ദ്രാവിഡ മൂർത്തിയാണ്. കിഷ്ക്കിന്ധ ദ്രാവിഡ രാജ്യമായിരുന്നു എന്നു ഓർക്കണം.
താര (കരി നീലി) കുട്ടിച്ചാത്തന്മാരുടെയെല്ലാം അമ്മയാണ് എന്ന് നമ്മൾ മനസ്സിലാക്കി. താര ബൗദ്ധരും ഹിന്ദുക്കളും ഒരു പോലെ പങ്കു വയ്ക്കുന്ന മൂർത്തി സങ്കൽപ്പമാണ്(shared myth). കാശിയാണ് താരയുടെ സങ്കൽപ്പം ശക്തമായുള്ള ഒരു സ്ഥലം. എന്നാൽ താര അവിടെ അദൃശ്യ സാന്നിധ്യമാണ്. ഗംഗയ്ക്കു കുറുകെ ഒരു ശവത്തിന്റെ മുകളിൽ തോണിയിലാണ് നിൽപ്പ് കൈയിൽ ആയുധം കത്രികയാണ്. സംസാര ബന്ധനം മുറിക്കുന്നവൾ, തോണിയിൽ വൈതരണി കടത്തുന്നവൾ. പൂർണ്ണ ഗർഭിണിയാണ് 390 ചാത്തന്മാരെ അഥവാ തഥാഗതന്മാരെ ഗർഭം ധരിച്ചവളാണ്.
കാശിയിൽ വെച്ച് മരിച്ചാൽ വിശ്വനാഥൻ ചെവിയിൽ മഹാതാരക മന്ത്രം നേരിട്ടു ചൊല്ലി തരുമെന്നും അതിനാൽ മോക്ഷം കിട്ടുമെന്നും വിശ്വസിക്കപ്പെടുന്നു. എന്താണ് മഹാതാരക മന്ത്രം ? ഓം സീതാരാമ എന്നാണത്രെ! സീതാരാമന്മാർക്ക് ഇതിലെന്തു കാര്യം? എന്നാൽ ഒന്നിങ്ങനെ ചിന്തിച്ചു നോക്കൂ ആ മന്ത്രം ഓം ശ്രീ താരാ മാ എന്നാണെങ്കിലോ?
ഹനുമാൻ മാറു പിളർന്നു കാട്ടിയത് സ്വന്തം അമ്മയായ ശ്രീ താര മാ യെ ആണ്. സീതാരാമന്മാരെ അല്ല ! കാരണം ഹനുമാൻ കുട്ടിയാണ്!
എന്നാൽ രാമായണ കഥാപാത്രങ്ങളായ ശ്രീരാമനും സീതയും ചാത്തനുമായി അഭേദ്യ ബന്ധമുള്ളവരാണ്. ശബരിയെ അനുഗ്രഹിച്ച ശ്രീരാമൻ, ശബരിമലയിൽ വന്ന ശ്രീരാമൻ എന്താണിതിന്റെ പൊരുൾ?
ശ്രീരാമൻ സീത - കുട്ടിച്ചാത്തനുമായി എന്താണ് ബന്ധം?
വായിക്കുക
ഭാഗം - പന്ത്രണ്ട്
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമാണ് കുട്ടിച്ചാത്തന്റെ മൂല ക്ഷേത്രം.
തൃശ്ശൂർ ജില്ലയിലെ അതിപ്രശസ്തമായ ക്ഷേത്രം തൃപ്രയാർ ആണ് ചാത്തന്റെ മൂല കാവ്. ഐതീഹ്യമാലകാരൻ ശ്രീമാൻ കൊട്ടാരത്തിൽ ശങ്കുണ്ണി തന്നെ ഈ ക്ഷേത്രം മുമ്പ് ശാസ്താ ക്ഷേത്രമായിരുന്നു എന്ന് പ്രസ്താവിച്ചു കാണുന്നു. പിന്നീടാണ് ഇതു ശ്രീരാമ ക്ഷേത്രമായത്.
തീവ്രാ നദിയാണ് പിന്നീട് തീവ്രയാർ, തൃപ്രയാർ ആയി മാറിയതെന്ന് പറയപ്പെടുന്നു. എന്നാൽ തൃപാദയാർ ആണ് ഭേദം വന്നതെന്നും അഭിപ്രായമുണ്ട്. ശ്രീരാമന് ശാസ്താവ് വഴി മാറിയതാണത്രെ. എന്തായാലും തൃപ്രയാർ നട അടച്ചതിനു ശേഷം മാത്രമേ മറ്റു ചാത്തൻ സേവാ മഠങ്ങളിൽ തുറക്കാറുള്ളൂ എന്നത് ശ്രദ്ദേയമാണ്. ചാത്തൻ തൃപ്രയാർ നടയടച്ചാലെ ബാക്കി സ്ഥലത്തെക്കു പോവുകയുള്ളു എന്നാണ് വിശ്വാസം. എന്നാൽ ചാത്തനു അവിടെ തനതു പേരിൽ പ്രതിഷ്ഠയില്ല. അദൃശ്യ സാന്നിധ്യം മാത്രം കൂട്ടിന് അദൃശ്യ സാന്നിധ്യമായി ഹനുമാൻക്കുട്ടിയുമുണ്ട്.
ശ്രീരാമനു ചാത്തനുമായുള്ള ബന്ധം എന്ത്?
എന്തിന് ശ്രീരാമൻ ശബരിമലയിൽ വരണം?
വായിക്കുക
ഭാഗം പതിമ്മൂന്ന്
വസിഷ്ഠന്റെ സ്വന്തം ചാത്തൻ
വസിഷ്ഠനും വാത്മീകിയും സിദ്ധ സമ്പ്രദായത്തിൽപ്പെട്ടവരായിരുന്നു. വസിഷ്ഠൻ മഹാ - ചീനത്തിൽ (ഇന്നത്തെ ലഡാക്ക്) വച്ച് താരയെ (കരിനീലി ചാത്തന്മാരുടെ അമ്മ ) ഉപാസിച്ചു എന്ന് 'A Commentary on Dasamahavidyas ' എന്ന ഗ്രന്ഥത്തിൽ കാണുന്നു. അതെന്തായാലും വസിഷ്ഠനാണ് താര സാധകരിൽ അഗ്രഗണ്യൻ എന്ന കാര്യത്തിൽ ശാക്ത താന്ത്രികരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ടാവില്ല. വസിഷ്ഠൻ താരയെ ആരാധിച്ചതു കൊണ്ട് ചിലർ വസിഷ്ഠനെ ഒരു ഹനുമാൻ കുട്ടിയെ പോലെ ഒരു ചാത്തനായി കാണാറുണ്ട്. എന്തായാലും താരയ്ക്കൊപ്പം വസിഷ്ഠൻ ചാത്തനെയും ആരാധിച്ചിരുന്നു എന്ന് 390 ചാത്തന്മാരുടെ പേരുകൾ കാണുമ്പോൾ കാണുന്നു. വസിഷ്ഠാർച്ചിത ചാത്തൻ ! ( ദ്രാവിഡ ഭാഷയിൽ ഇങ്ങനെയാവില്ല പേര് )
വസിഷ്ഠൻ പകർന്നു കൊടുത്ത ഉപാസനാ പാരമ്പര്യം ശ്രീരാമനും പിൻപറ്റി എന്ന് പറയാം. വനവാസം പോലും ശാബര വിദ്യകൾ സ്വായത്തമാക്കാൻ എടുത്ത തീരുമാനം ആവാം. വനവാസ കാലത്ത് ദ്രാവിഡ നാട്ടിൽ വന്ന് കരിംക്കുട്ടി ചാത്തനെ വണങ്ങി നീലിയെ ശബരി വണങ്ങി. പരം പൊരുളായി വിളങ്ങിയ സാക്ഷാൽ ചാത്തനെ വണങ്ങി.
ശബരി ശ്രീരാമന് പഴം കടിച്ചു നോക്കി പുളിയില്ലാത്തത് കൊടുത്തു ഭക്തി കാണിച്ചു എന്ന് രാമായണത്തിൽ കാണുന്നു. എന്നാൽ ഞാൻ വിശ്വസിക്കുന്നത് ആ കഥ തിരിച്ചാണ് ശ്രീരാമനാണ് തന്റെ ഉപാസനാ മൂർത്തിയായ ശബരിയ്ക്ക് (താര- കരിനീലി) കടിച്ചു നോക്കി പഴം കൊടുത്തത്. കൗള - വാമ തന്ത്ര സാധനയിൽ ഉപാസകൻ മണത്തു നോക്കി പുവ്വ്‌ അർച്ചിക്കും. നേദ്യം തിന്നു നോക്കി മാത്രമേ നേദിക്കുകയള്ളൂ. മധു കുടിച്ച് നോക്കി മാത്രം അർപ്പിക്കും.
പിന്നീട് വന്ന വൈഷ്ണവ - വൈദിക ഗുഢാലോചനയിലാണ് ഈ കഥ തലതിരിഞ്ഞത്.
ശ്രീരാമൻ ചാത്തനെ ഉപാസിച്ച സ്ഥലമാണ് തൃപ്രയാർ. ആ കാവും പിന്നീട് ശ്രീരാമന്റെ പേരിൽ ആയി എന്ന് കരുതണം. വിരോധമില്ല ഭക്തനും ഭഗവാനും തമ്മിൽ ഭേദമില്ലാത്ത സംസ്ക്കാരമല്ലേ സനാതനം!
ന്യായമായും ഈ കാര്യങ്ങൾ കാണുമ്പോൾ ശ്രീരാമൻ ഹനുമാൻ കുട്ടിയുടെ ഭക്തനായിരിക്കാനാണ് സാധ്യത എന്ന് ശക്തമായി തോന്നുന്നു. അതു സമർത്ഥിക്കാൻ തെളിവുകൾ തത്ക്കാലം ഇല്ലാത്തതിനാൽ വായനക്കാരുടെ ചിന്തയ്ക്കു വിടുന്നു!
വായിക്കുക
ഭാഗം പതിനാല്
ചാത്തന്റെ ആരായി വരും അയ്യപ്പൻ?
ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ ഭക്തൻ ! ഉപാസിച്ചു സിദ്ധി വരുത്തി. ഭക്തനും ഭഗവാനും ഒന്നു തന്നെ ( തത്വമസി) എന്നു ലോകത്തിനു കാണിച്ചു കൊടുത്ത മഹാത്മാവ്.
ആരാണയ്യപ്പൻ എന്നു ചരിത്രപരമായി പരിശോധിച്ചാൽ അയ്യൻ പന്തളത്തെ കുമാരനാന്നെന്നും. പാണ്ഡ്യ കുമാരനാണെന്നും ഒക്കെ കാണാം. തമിഴകത്തെ അയ്യനാർ തന്നെ അയ്യനെന്നും പറയപ്പെടുന്നു.
അതെന്തായാലും ചരിത്രാന്വേഷികൾ കണ്ടു പിടിക്കട്ടെ. നമ്മുടെ വിഷയം അയ്യപ്പൻ ചാത്തനു ആരെങ്കിലും ആക്കുന്നതു എങ്ങനെ എന്നതാണ്. അയ്യപ്പൻ ചീരപ്പൻ ചിറ കളരിയിൽ കളരി പഠിച്ചു വെന്നും 18 കളരികൾക്കു ആശാനായി എന്നും പറയപ്പെടുന്നു. 18 സിദ്ധരുടെ സംഖ്യയാണെന്ന് പറഞ്ഞു വെല്ലോ. മാത്രവുമല്ല അയ്യപ്പൻ പയറ്റിയ തെക്കൻ കളരി സിദ്ധ കളരിയാണ് ( വായിക്കുക ഭാഗം ഒന്ന് കേരളവും കളരി പാരമ്പര്യവും )
അയ്യപ്പനു മുമ്പ് തന്നെ പന്തളം രാജകുടുംബത്തിന്റെ പരദേവത ചാത്തനായിരുന്നു. ശബരിമലയിൽ ചാത്തന്റെ കാവുമുണ്ട്. അയ്യപ്പൻ ആണ് ആദ്യമായി പള്ളിക്കെട്ടേന്തി മുദ്രയണിഞ്ഞ് കറുപ്പുടുത്ത് മല ചവിട്ടിയത്. ചാത്തന്റെ ഉപാസനയിൽ പുതിയ ഒരു മാനംകൊണ്ടുവന്നയാളാണ് അയ്യപ്പൻ .
അയ്യപ്പൻ ഭഗവാനുമായി താദാത്മ്യം പ്രാപിച്ചപ്പോൾ ചാത്തന്റെ കഥകൾ അയ്യപ്പന്റെതു കൂടിയായി. ചാത്തനാണ് മഹിഷീ മർദ്ധകൻ മഹിഷവാഹനൻ. അയ്യപ്പന്റെ പുലിപ്പുറമേറൽ പുലിപ്പാണി പാരമ്പര്യത്തെ കുറിയ്ക്കുന്നതാണ്.
വായിക്കുക അടുത്ത ഭാഗം
ഭാഗം പതിനഞ്ച്
എന്താണ് മകര ജ്യോതി?
മലയരുടെ ഉത്സവമാണ് മകര ജ്യോതി . മലയർ അവരുടെ ദേവതയായ ചാത്തനെ പന്തം കത്തിച്ച് ആരാധിച്ചതാണ് ഈ ഉത്സവം ഇന്നും പൊന്നമ്പലമേട്ടിൽ ചാത്തന്റെ പൊളിഞ്ഞ കാവുണ്ട്.
ഇപ്പോൾ മകര ജ്യോതി തെളിയിക്കുന്നത് പോലീസുകാരാണ്. എന്നാൽ ഈ ദിവസം മാനത്തുദിക്കുന്ന മകര നക്ഷത്രമാണ് പ്രധാനം. ചാത്തന്റെ ആരാധന പ്രകൃതി ആരാധന തന്നെയാണ്. മലയർക്ക് ഇന്നാ ജ്യോതി തെളിക്കാൻ അവകാശമില്ല. മലയർ തെളിക്കാത്ത ജ്യോതിക്ക് യാതൊരു ആചാര പിൻബലവുമില്ല.
അതു കൊണ്ട് ദേവസ്വവും സർക്കാറും ഈ പറ്റിപ്പ് നിർത്തണം. അല്ലെങ്കിൽ മലയരെ അതു തെളിയിക്കാൻ അനുവദിക്കണം.
അന്ധവിശ്വാസ നിർമ്മാർജ്ജന ബിൽ അവതരിപ്പിക്കുന്നതിനു മുമ്പ് സർക്കാർ സ്പോൺസേർഡ് അന്ധവിശ്വാസം നിർത്തണം.
വായിക്കുക
ഭാഗം പതിനാറു
അയ്യപ്പൻ നിത്യ ബ്രഹ്മചാരിയോ?
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ഉയർന്നു കേൾക്കുന്ന വിഷയമാണ് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം!
അയ്യപ്പൻ (അയ്യപ്പാ ) എന്ന പേരിന്റെ അവസാനത്തിലുള്ള 'അപ്പ ' സംജ്ഞ ശ്രദ്ധിക്കുക. അപ്പാ എന്നു് അവസാനം ചേർക്കുന്നത് കൗള,ദിവ്യ സമയാചാര പരമ്പരയിൽപ്പെട്ടവരാണ്. ഉദ്ദ: മാർപ്പാ, തിലോപ്പാ, നരോപ്പാ, മിലരേപ. അയപ്പൻ അയ്യപ്പാ ആണെന്ന് വിശ്വസിക്കപ്പെടുന്നു അദ്ദേഹം കാളീഘട്ടിൽ സാധന ചെയ്തായി തന്ത്ര രേഖകളുണ്ട്. ആര്യപ്പാ എന്നാണ് പേര്. നമ്മുടെ നാട്ടിലെ ആര്യൻകാവ് എന്ന അയ്യപ്പ ക്ഷേത്രം ശ്രദ്ധിക്കുക. അയ്യപ്പന്റെ കാവെണ്ണൽ തോറ്റത്തിലാണ് ആര്യൻ കാവും, അച്ഛൻ കോവിലും ചേർത്തിയിരിക്കുന്നത്.
അത്ഭുതമെന്ന് പറയട്ടെ അയ്യപ്പന്റെ 108 കാവെണ്ണൽ തോറ്റത്തിൽ ശബരിമല ഇല്ല! എന്തായിരിക്കും കാരണം? ശബരിമല ചാത്തന്റെ കാവാണ് അതു തന്നെ.
ഇനി മേൽപ്പറഞ്ഞ ആര്യപ്പൻ രണ്ട് കല്യാണം കഴിച്ചിട്ടുണ്ട്. സൗരാഷ്ട്രയിൽ നിന്ന് പുഷ്ക്കലയെയും പാണ്ഡ്യനാട്ടിൽ പൂർണ്ണയും. അങ്ങനെ പാണ്ഡ്യ നാട്ടിലെ അയ്യനാരായി വാഴുന്നു. (ശാസ്താവായല്ല ) .
തെളിവ് അച്ചൻകോവിലും ആര്യൻ കാവും ആണ്. അച്ചൻകോവിലിലെ കല്യാണ ഉത്സവം പാണ്ഡ്യൻമാർ നടത്തുന്നു ആര്യൻ കാവിൽ സൗരാഷ്ട്രക്കാരും.
ചാത്തനെ കൗള വാമാചാര പദ്ധതിയിൽ യോഗിനികൾ (ആർത്തവമുള്ള ) ഉപാസിച്ച സ്ഥലമാണ് ശബരിമല. അവിടെ നിന്ന് പുരുഷാധിപത്യ പൗരോഹിത്യം അവരെ ഇറക്കി വിട്ടതാണ്. സ്ത്രീയെ അല്ല പുരുഷനു ഭയം സ്ത്രീയുടെ ലൈംഗികതയെ ആണ്.
ചോദ്യം
1.അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമാണ് പ്രശ്നമെങ്കിൽ, ആർത്തവം ഏഴു ദിവസം ഉത്സവമായി കൊണ്ടാടുന്ന മകര വിളക്ക് (മാളികപ്പുറത്തിന്റെ ആർത്തവചക്രം 7 ദിവസം, ഇന്നു നാലായി ചുരുക്കി) പാടുണ്ടോ മലയിൽ?
2. അയ്യപ്പനെ പോലെ സ്ത്രീ ദൈവങ്ങൾക്കും ഇല്ലേ നിഷ്ഠ? ചെങ്ങന്നൂരെ ഭഗവതി തൃപ്പൂത്തായാൽ ഒറ്റതാറുടുത്ത് പുരുഷ പൂജാരിമാർ ശ്രീകോവിലിൽ കയറുന്നത് അവർക്കിഷ്ടമാണോ?
എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശം അനുവദിക്കേണ്ടത് ശബരിമലയെന്താണ് എന്ന് പഠിച്ച ശേഷം മാത്രമാണ്. അല്ലാതെ ധാർഷ്ട്യ പുറത്ത് അവിടേക്ക് അക്രമിച്ച് കടക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അവർക്ക് തൃപ്തിയാവും!
NB :വ്യക്തിപരമായി എന്നൊട് ശബരിമലയിൽ സ്ത്രീകളെ കയറ്റണോ എന്ന് ചോദിച്ചാൽ രണ്ട് അഭിപ്രായമുണ്ട്
1.ഈ തിരക്കിൽ അതു തിരക്കു കൂട്ടും എന്നല്ലാതെ ഏതെങ്കിലും സ്ത്രീ ശബരിമലയുടെ തത്വം (തത്വമസി) മനസ്സിലാക്കി മല ചവിട്ടും എന്നെനിക്കഭിപ്രായമില്ല. (പുരുഷ അയ്യപ്പന്മാരുടെ പിമ്പേ ഗമിക്കുന്ന പൈക്കളാവും അത്ര തന്നെ ).
2. യുവതിയായ സ്ത്രീയ്ക്ക് അവിടെ പ്രവേശനാധികാരം മാത്രമല്ല ചാത്തന് പൂജ കഴിക്കാനുമുള്ള അധികാരം അവകാശം ഉണ്ട്. എന്നാൽ ചാത്തനാര് (ശാസ്താവ്)? മലയെന്ത്? സ്ത്രീ പ്രപഞ്ചത്തിലാര് എന്നറിയാത്ത ആണിനും പെണ്ണിനും ആ മണ്ണിൽ കാലു കുത്താനധികാരമില്ല.
ഭാഗം പതിനേഴ്
ചാത്തനെ ദുർമൂർത്തിയാക്കുന്നതെന്തിന്?
ഈ ലേഖന പരമ്പര തുടങ്ങിയതു തന്നെ. ചാത്തൻ എന്ന കേരളീയ അഥവാ ദ്രാവിഡ മൂർത്തിയുടെ പാരമ്പര്യത്തെ ഉറപ്പിക്കാനാണ്. ആര്യവൽക്കരണത്തിന്റെ ഭാഗമായി പല ആദി ദേവതാ സങ്കൽപ്പങ്ങളും നമ്മുക്ക് നഷ്ട്ടപ്പെട്ടു. മണ്ണിന്റെ മണമുള്ള ഊർവര ദേവതകൾ!
ഇന്നാട്ടിലെ അടിസ്ഥാന ജനതയുടെ ദേവതകൾ ജാതീയമായി തരം തിരിക്കപ്പെട്ടു ചാത്തന്മാർ പട്ടിക ജാതിയും മുത്തപ്പൻ ഈഴവ ദൈവവും ആയി. അങ്ങനെ ദേവതകൾ പോലും വർണ്ണവൽക്കരിക്കപ്പെട്ടു! അധ:സ്ഥിതന്റെ ദേവതകൾ ദുർദേവതകളും!
തീർന്നോ? ഒന്നും പോരാഞ്ഞിട്ട് മറ്റു മതസ്ഥരെ വക പരിഹാസം ഹിന്ദുക്കൾ മാടനെയും മറുതയെയും ആരാധിക്കുന്നവരത്രെ! പിശാചത്രെ ചാത്തൻ !
എന്നാൽ എന്റെ കൃസ്തീയ സുഹൃത്തുക്കൾക്ക് കോഴിക്കോട്ടെ കുരിശു പള്ളിയിൽ ചാത്തനാണന്നറിയുമോ? (തെളിവു തരാം) മട്ടാഞ്ചേരിയുള്ള ഭ്രാന്തൻ കുരിശു മുത്തപ്പൻ ആരാന്നെറിയുമോ? കടമറ്റത്തചഛൻ കൊണ്ടിരുത്തിയ കാപ്പിരികളെ കുറിച്ചറിയുമോ? (കാപ്പിരിയുടെ ചിത്രം 2 കഴുത്തിലെ കുരിശു ശ്രദ്ധിക്കുക)
യേശു പറഞ്ഞ പോലെ സ്വന്തം കണ്ണിലെ കോലെടുക്കുക ആദ്യം.
ഇനി മലപ്പുറത്തെ ബാപ്പുട്ടിയുടെയും, ചേക്കുട്ടിയുടെയും ശല്യം തീർക്കാൻ കരിംക്കുട്ടിയെയും പൂക്കുട്ടിയെയും വശത്താക്കുന്ന തങ്ങൾമാരുമുണ്ട്. റൂഹാനി കൂടലും ജിന്നിന്റെ ബാധയും തീർക്കുന്ന അറബി മാന്ത്രികർ! ശിർക്ക് അപ്പോൾ ബാധകമല്ലേ?
ചാത്തനെയും മറ്റു ദ്രാവിഡ മൂർത്തികളെയും ദുർമ്മൂർത്തികളാണെന്നാരോപിച്ച് ഇന്നാടിന്റെ താന്ത്രിക ആദ്ധ്യാത്മിക പാരമ്പര്യം താറടിക്കാനുളള ശ്രമമാണ്. അതു ചെറുക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ?
ശബരിമലയിലെ കുട്ടിചാത്തൻ !
'എന്തിനാണിങ്ങനെ ഒരു ലേഖനം
ഇപ്പോൾ എഴുതിയത്? '
ഒരു പാട് പേർ ചോദിച്ചു.
1. നിങ്ങൾക്കു ചാത്തൻ സേവയുണ്ടോ?
ഉ: ഇല്ല എന്നാൽ ഒരർത്ഥത്തിലുണ്ട്!
2. എന്തിനാണ് ഈയവസരത്തിൽ ഒരു ഭിന്നിപ്പിന്റെ സ്വരം ?
ഉ: കൂടുതൽ ഭിന്നിക്കാതിരിക്കാൻ.
3. ശബരിമലയോട്കടപ്പാട്  : സിദ്ധ ലോകം | രാമാനന്ദ് കലാത്തിങ്കൽ