ശബരിഗിരീശ സ്‌തോത്രം

ഹരിശ്രീവിലാസം മഹേശ പ്രഭാവ്‌ തുരീയങ്ങളീ രണ്ടുമൊന്നായമന്ദം
സ്വരൂപേണ സാക്ഷാല്‍ ശബര്യദ്രിപൂകും പരന്‍ സ്വാമി ശാസ്‌താ സഹായം സദാ മേ

പ്രഭാപൂണ്യരൂപന്‍ പ്രസന്നന്‍ പ്രഗല്‌ഭ-പ്രഭാപൂരനിര്‍ധൂതപാപാന്ധകാരന്‍പ്രഭാവം നരന്മാര്‍ക്കു നല്‍കുന്ന സാക്ഷാല്‍പ്രഭു ശ്രീ ശബര്യദ്രിവാസിന്‍ ജയിപ്പൂ


നിമിത്തം ജഗത്തിന്നു നീ താന്‍ ഗുണത്തില്‍സമത്വം കലര്‍ന്നുള്ളൊരവ്യക്തവും നീസമസ്‌തങ്ങള്‍ ഭൂതങ്ങള്‍ ഭൂതേശ നീതാന്‍നമതസ്‌തേ ശബര്യദ്രിനിര്‍ല്ലീനമൂര്‍ത്തേ

മഹാമോഹമാകുന്ന വന്‍കാട്ടിലേറു-ന്നഹങ്കാരശാര്‍ദ്ദൂലജാലത്തെ വെന്ന്  മഹാഭക്തിമാര്‍ഗ്ഗേണ തദ്ദര്‍ശനാര്‍ഥംസഹായിക്കണം നീ ശബര്യദ്രിവാസിന്‍

തമോരൂപമാകുന്ന കുംഭീന്ദ്രജാലംപ്രമര്‍ദിച്ചി ടാതെൻപ്രപന്നൈകബന്ധോസമാധാനപൂര്‍വ്വ്‌ഭവല്‍പാദപത്മംസമാപിക്കുവാനായ്‌ സഹായിക്കണം മേ

തരംപാര്‍ത്തു വൈരാഗ്യഹാരം ഹരിപ്പാന്‍കരിമ്പാം ധനുസ്സുള്ള കള്ളന്‍ വരുമ്പോള്‍ഒരമ്പെയ്യണേ നീ ശബര്യദ്രിവാസിന്‍ഹരന്‍പൈതലേ! സര്‍വലോകൈകനാഥാ

പരം പാണ്ഡ്യഭൂപാലഭൃത്യത്വമോര്‍ത്താൽ പരാധീനനല്ലോ ഭവാന്‍ ഭക്തലോകേ ഒരാലംബമില്ലാത്തവര്‍ക്കും  കടാക്ഷം തരേണ്ടുന്നതല്ലേ വയം ഭക്തരല്ലേ

മനുഷ്യര്‍ക്കു വേദോക്ത ധര്‍മ്മങ്ങള്‍ പോലീ വനത്തില്‍ കലര്‍ന്നങ്ങു കാണുന്ന മാര്‍ഗ്ഗം മനഃഭ്രാന്തി പൂണ്ടിട്ടു തെറ്റാതിരിപ്പാന്‍ മുനീന്ദ്രഭിവന്ദാര്യ നീതാന്‍ സഹായം

No comments:

Post a Comment