ശിവരാത്രി വ്രതം

ശിവപ്രീതിക്കായുള്ള എട്ടുവ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. ശിവരാത്രി കൃഷ്ണചതുർദ്ദശി തിഥിയെ അടിസ്ഥാനമാക്കി അനുഷ്ഠിക്കപ്പെടുന്ന വ്രതമാണ്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതു മൂലം ഒരു ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഭസ്മധാരണത്തോടെ ശിവക്ഷേത്ര ദർശനം നടത്തുക. പൂർണ്ണ ഉപവാസം ഉത്തമം. അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ, കരിക്കിൻ വെളളമോ, പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം പഞ്ചാക്ഷരീ മന്ത്രം, ബില്യാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണപാരായണം. എന്നിവ ഭക്തിപൂർവ്വം ചൊല്ലുക.രാത്രി പൂർണ്ണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും, കൂവളത്തില കൊണ്ട് അർച്ചന, ജലധാര എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്.പഞ്ചാക്ഷരീ മന്ത്രമായ "ഓം നമശിവായ" 108 തവണ ഭക്തിപൂർവ്വം ചൊല്ലുകയോ എഴുതുകയോ ചെയ്യാം.


ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുകയും വേണം. പുരുഷന്മാർ സാഷ്ടാംഗ നമസ്കാരമാണ് ചെയ്യേണ്ടത്. ശിവ രാത്രി ദിനത്തിൽ ഭക്തിപൂർവ്വം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം.അന്നേ ദിവസം ബലി തർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കും.

ശിവ ദർശനം

ശിവനെ രാവിലെ ദർശിച്ചു പ്രാർ‌ത്ഥിച്ചാൽ ശരീരത്തിന് ആരോഗ്യവും മനസ്സിന് ബലവും വർദ്ധിക്കും. ഉച്ചയ്ക്ക് പ്രർത്ഥിച്ചാൽ സമ്പൽസമൃദ്ധമായ ജീവിതം നയിക്കാനുള്ള മാർഗം തെളിയും. വൈകുന്നേരം ദർശനം നടത്തി പ്രാർത്ഥിച്ചാൽ കഷ്ട നഷ്ടങ്ങൾ മാറി നന്മയുണ്ടാകും. അർദ്ധയാമ പൂജാവേളയിൽ ദർശനം നടത്തി പ്രാർത്ഥിച്ചാൽ ദാമ്പത്യജീവിതം സന്തുഷ്ടമാവുമെന്നും വിശ്വസിക്കപ്പെടുന്നു.

No comments:

Post a Comment