Friday, June 16, 2017

സര്‍വസംഗപരിത്യാഗം സര്‍വബന്ധപരിത്യാഗമല്ല, ആകരുത്:


ബലം ബലവതാമസ്മി
കാമരാഗവിവര്‍ജിതം
ധര്‍മാവിരുദ്ധോ ഭൂതേഷു
കാമാശസ്മി ഭരതര്‍ഷഭ
ഹേ ഭരതശ്രേഷ്ഠാ, ബലവാന്മാരില്‍ കാമരാഗങ്ങള്‍ തീണ്ടാതെയുള്ള ബലം ഞാനാകുന്നു. ചരാചരങ്ങളില്‍ ധര്‍മവിരുദ്ധമല്ലാതെയുള്ള കാമവും ഞാനാകുന്നു.
തപസ്വികളെയും തേജസ്വികളെയും കുറിച്ച് പറഞ്ഞപ്പോള്‍ അവരിലെ തപസ്സും തേജസ്സും ഞാനാണെന്ന് നിബന്ധനയില്ലാതെ സ്ഥാപിച്ചു. ബലത്തെക്കുറിച്ചാവുമ്പോള്‍ കാമരാഗങ്ങള്‍ തീണ്ടാത്ത ബലമെന്ന നിബന്ധനയുണ്ട്. (കിട്ടാത്തതിനുള്ള ആര്‍ത്തി കാമം, കിട്ടിയതിലുള്ള ആസക്തി രാഗം). കാമരാഗങ്ങള്‍, അപരാപ്രകൃതിയില്‍ അക്ഷരമാധ്യമത്തിന്റെ വൈരുദ്ധ്യാത്മകതയുടെ പ്രകടനങ്ങളാണ്. (പുണ്യമില്ലാത്ത ഗന്ധങ്ങളുടെ കാര്യത്തിലും ഇത് നേരത്തെ സൂചിപ്പിച്ചു).
ധര്‍മത്തിന് വിരുദ്ധമല്ലാത്ത കാമം എന്നൊന്നുണ്ടോ എന്നു സംശയം തോന്നാം. ഉണ്ട്. ജീവിതത്തെ ദീപ്തവും സാര്‍ഥകവുമാക്കുന്നതും പ്രകൃത്യനുസാരവുമായ ചോദനകള്‍ ഈശ്വരന്‍ തന്നെ. സര്‍വസംഗപരിത്യാഗം സര്‍വബന്ധപരിത്യാഗമല്ല. ആകരുത്.
എങ്കില്‍പ്പിന്നെ, കാമരാഗജന്യങ്ങളായ ബലങ്ങളും അധാര്‍മികമായ കാമവും അപുണ്യഗന്ധങ്ങളുമൊക്കെ പ്രപഞ്ചത്തില്‍ എങ്ങനെ ഉണ്ടാകുന്നു?

No comments:

Post a Comment