Friday, June 23, 2017

നിലവിളക്കിന്റെ മഹത്വം

നിലവിളക്കിന്റെ അടിഭാഗം ഏത് ദേവനെ കുറിക്കുന്നു?
ബ്രഹ്മാവിനെ

🌻നിലവിളക്കിന്റെ തണ്ട് ഏത് ദേവനെ കുറിക്കുന്നു?
🌷വിഷ്ണു

🌻നിലവിളക്കിന്റെ മുകല് ഭാഗം ഏത് ദേവനെ കുറിക്കുന്നു?
🌷ശിവനെ

🌻നിലവിളക്കിന്റെ നാളം ഏത് ദേവതയെ കുറിക്കുന്നു?
🌷ലക്ഷ്മി

🌻നിലവിളക്കിന്റെ പ്രകാശം ഏത് ദേവതയെ കുറിക്കുന്നു?
🌷സരസ്വതി

🌻നിലവിളക്കിന്റെ നാളത്തിലെ ചൂട് ഏത് ദേവതയെ കുറിക്കുന്നു?
🌷പാര്വ്വതി

🌻നിലവിളക്കിലെ ഇന്ധനം ഏത് ദേവനെ കുറിക്കുന്നു?
🌷വിഷ്ണു

🌻നിലവിളക്കിലെ തിരി ഏത് ദേവനെ കുറിക്കുന്നു?
🌷ശിവന്

🌻കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
🌷ദുഃഖങ്ങള് ഇല്ലാതാകുന്നു

🌻പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
🌷കടബാധ്യത തീരും

🌻വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
🌷സമ്പത്ത് വർദ്ധന

🌻തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാൻ പാടുണ്ടോ?
🌷ഇല്ല

🌻നിലവിളക്കില് ഇടുന്ന തിരിയില് ഏറ്റവും ശ്രേഷ്ഠം എന്ത്?
🌷പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരി

🌻ചുവപ്പ് തിരിയില് നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
🌷വിവാഹ തടസ്സം നീങ്ങൽ

🌻മഞ്ഞ തിരിയില് നിലവിളക്ക് കത്തിച്ചാല് ഉണ്ടാകുന്ന ഗുണം എന്ത്?
🌷മാനസ്സിക ദുഃഖനിവാരണം

🌻ഒറ്റതിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
🌷മഹാവ്യാധി

🌻രണ്ടു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
🌷ധനലാഭം

🌻മൂന്നു തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
🌷അജ്ഞത

🌻നാല് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്രം

🌻അഞ്ച് തിരിയിട്ട ദീപം എന്തിനെ സൂചിപ്പിക്കുന്നു?
🌷ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം)

No comments:

Post a Comment