Thursday, June 22, 2017

ലോകാ സമസ്താ സുഖിനോ ഭവന്തു

ഹിന്ദുക്കളുടെ പ്രാർത്ഥന അവസാനിക്കുന്നത് ' ലോകാ സമസ്താ സുഖിനോ ഭവന്തു ' എന്നാണെന്നു എല്ലാവർക്കും അറിയാം. എന്നാൽ ആ പ്രാർത്ഥനയുടെ മുഴുവൻ രൂപവും, അർത്ഥവും പലർക്കും അറിയണമെന്നില്ല. അങ്ങനെയുള്ളവർക്ക് വേണ്ടി , ആ പ്രാർത്ഥനയുടെ പൂർണ രൂപവും, അർത്ഥവും താഴെ കൊടുക്കുന്നു.

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ 
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.


“പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ.

No comments:

Post a Comment