Thursday, June 1, 2017

സ്വ:ഭാവം.

നിങ്ങളുടെ സ്വഭാവത്തിൽ നിങ്ങൾ കണ്ടിട്ടില്ലാത്തതും അല്ലെങ്കിൽ കാണാനിഷ്ടപ്പെടാത്തതുമായ ഒരു ചെറിയ അംശം ബലഹീനതയുണ്ടെന്നിരിക്കട്ടെ. മറ്റുള്ളവരിൽ കൂടി മാത്രമെ നിങ്ങൾക്കതു കണ്ടു പിടിക്കാൻ കഴിയൂ.

നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി അവരാണ്. മറ്റുള്ളവരിലുള്ള എന്തെങ്കിലും നിങ്ങളെ അലട്ടുന്നുവെങ്കിൽ നിങ്ങളിലുള്ള ഒരു മനോഭാവം നിങ്ങൾ തിരിച്ചറിയുകയാണ്.അത് നിങ്ങളെ ബാധിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ ശാന്തമായി പ്രതികരിക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ ബലഹീനത നിങ്ങളിൽ ഇല്ല എന്നാണർത്ഥം
മറ്റുള്ളവർ എങ്ങനെ മാറണം എന്നു ചിന്തിച്ച് വിഷമിക്കാതെ സ്വയം മാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നല്ല കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. ആദ്യം നിങ്ങൾക്കു തന്നെ നിങ്ങളെക്കുറിച്ചു മതിപ്പുണ്ടാകും,രണ്ടാമത് മറ്റുള്ളവരെക്കുറിച്ച് ശുഭം ചിന്തിക്കാനും അവരെ മനസ്സിലാക്കാനും കഴിയും, മൂന്നാമത് മറ്റുള്ളവരും നിങ്ങളോട് സദ്ഭാവനയോടെ പെരുമാറാൻ ' തുടങ്ങും,

ഇങ്ങനെ അതിശക്തമായ വളരെ ഗുണങ്ങൾ സ്വ: പരിവർത്തനത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

No comments:

Post a Comment