Wednesday, June 7, 2017

ദൈവവും ദേവനും

God is one .... God is love....God is light....god is truth.. എന്നൊക്കെ പറയാറുണ്ട്.... ഈശ്വരൻ സ്നേഹം മാത്രമല്ല...... സ്നേഹസാഹരം, സുഖസാഗരം, ശാന്തിസാഗരം , ആനന്ദസാഗരം.... ഒക്കെയാണ്..
(സർവഗുണങ്ങളുടെയും, സർവശക്തികളുടെയും.. സാഗരമാണ് = പരമാത്മാവാണ്) നാം ആ പരമാത്മാവിന്ടെ സന്താനങ്ങളാണ് (ആത്മാക്കളാണ്) അതിൻറെയെല്ലാം മാസ്റ്റർ (കുട്ടികൾ) ആണ്.... അതറിയുന്നവർ ആ ഗുണങ്ങളും ശക്തികളും അനുഭവിക്കുന്നു..
അല്ലാത്തവർ അതിനു വിരുദ്ധമായത് (മായയെ)അനുഭവിക്കുന്നു..... (ദഖിക്കുന്നു = അനേകം കോലാഹളങ്ങളിൽ ജീവിതം പാഴാക്കിക്കളയുന്നു ) ഇതിന്റെ നിവൃത്തിക്ക് തിരിച്ചറിവാണാവശ്യം...!പലതരത്തിലുള്ള അറിവ് എല്ലാവർക്കുമുണ്ട്... തിരിച്ചറിവ് (വിവേകം) അതാണില്ലാത്തത്..
സ്വയത്തെക്കുറിച്ചും, ഈശ്വരനെക്കുറിച്ചും.... ഭൗതികമായതെല്ലാം അറിയുന്നു (ശരീരം, വസ്തുക്കൾ, വൈഭവങ്ങൾ, ലോകകാര്യങ്ങൾ....etc) എന്നാൽ ആത്മാവിനെയോ , പരമാത്മാവിനെയോ... സൃഷ്ടിയുടെ ആദി , മധ്യ , അന്ത്യത്തെയോകുറിച്ച് അറിയുന്നില്ല.. ഇതെല്ലാമാണ് മുഴുവൻ ലോകത്തിന്റെയും അജ്ഞതക്കു (ദുഃഖത്തിനും, അശാന്തിക്കും, രോഗങ്ങൾക്കും, വഴക്കുകൾക്കും) കാരണം..
ഇതിനുള്ള പരിഹാരം ഇതെല്ലാം അറിയുകതന്നെയാണ്..! മനുഷ്യന്റെ ഏറ്റവും വലിയ അജ്ഞതയാണ് സ്വയത്തെതന്നെ ഈശ്വരനെന്നു മനസിലാക്കാതിരിക്കുന്നത്.!! ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്നു പറയുക ..etc...!!!
ഈശ്വരന്‍ ആത്മാവിന്റെ നാഥനാണ്...എല്ലാ ശരീരത്തിലും ആത്മാവുണ്ട് , എന്നാൽ പരമാത്മാവില്ലാ... ഉണ്ടെങ്കിൽ ആർക്കും ആരെയും പ്രാർത്ഥിക്കുകയോ , ധ്യാനിക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ..!! മായയാകുന്ന ദുര്‍വികാരങ്ങൾ എല്ലാവരെയും സത്യമറിയാൻ പോലും അനുവദിക്കാത്ത തരത്തിൽ വേദ ശാസ്ത്രങ്ങളെ പോലും തെറ്റായി മനസിലാക്കാൻ പ്രേരിപ്പിക്കുന്നു..!!!
(ദേവതകളെ ദൈവമെന്നു മനസ്സിലാക്കുന്നു , ദേവാദിദേവൻ = പരമാത്മാവ് 33 കോടി ദേവതകൾക്കുപോലും നാഥനാണ്.. ദേവീ ദേവതകളുടെ ക്ഷേത്രങ്ങളില്‍ പോലും
പരമാത്മാവിനെ (ശിവനെ = നിരാകാരമായ ഈശ്വരന്റെ പ്രതീകത്തെ...) പ്രതിഷ്ഠിക്കുകയും ധ്യാനികുകയും ചെയ്യുന്നതായി കാണിക്കുന്നു .... (ശങ്കരനെയല്ല ഉദ്യേശിച്ചത്).
ദുഃഖം അശാന്തി.. എല്ലാം അനുഭവിക്കുന്നത് ആത്മാവാണ് ശരീരമല്ല....
ആത്മാവിന്റെ നാഥനെ അറിയുന്ന = അനുഭവിക്കുന്നവർക്ക് ദുഃഖ , അശാന്തികളുണ്ടാവില്ലെന്നല്ല , പരമാത്മാ പ്രാപ്തികളായ സർവഗുണങ്ങളും, സർവശക്തികളും ജന്മസിദ്ധ അധികാരമാണ്... ഇതിനായി പ്രാർത്ഥിക്കുകയോ പരിശ്രമിക്കുകയോ പോലും ചെയ്യേണ്ടതില്ല... പകരം ഈശ്വരീയ നിർദേശങ്ങളനുസരിച്ചു ജീവിക്കുക മാത്രംചെയ്‌താൽ മതിയാകും.....!! (ഇങ്ങനെ സ്വയത്തെ ഈശ്വരനാണോ , ഈശ്വരപ്രാപ്തി അനുഭവിക്കുന്നവരാണോ എന്ന് സ്വയം വിലയിരുത്താവുന്നതാണ്) 

No comments:

Post a Comment