Showing posts with label അബോധ പ്രബോധങ്ങള്‍. Show all posts
Showing posts with label അബോധ പ്രബോധങ്ങള്‍. Show all posts

Wednesday, August 2, 2017

ഒരു എളിയ അനുഭവം

തിരുവില്വാമല അമ്പലത്തിനു മുന്നിലെത്തുന്നത് ഏകദേശം രാവിലെ രണ്ടരയ്ക്കാണ്...

എന്നെ അമ്പലത്തിനു മുന്നിൽ ഡ്രോപ് ചെയ്തു റൂം എടുക്കുന്നോന്നു ചോദിച്ചു

ഇല്ലാന്നുപറഞ്ഞു അയാള് പോയി. അമ്പലത്തിനു മുന്നിൽ ഗേറ്റ് ഉണ്ട്.

സോ അകത്ത് കടക്കാനാവൂല ഗേറ്റിനു മുന്നിൽ മെല്ലെ ഇരുന്നു... പെട്ടന്ന് പത്ത് പതിനഞ്ച് നായ്ക്കൾ കുരച്ചു കൊണ്ട് നേരെ വന്നു...

കൂട്ടമായി വരുന്ന നായ്ക്കൾക്ക് നേരെ കല്ലെറിഞ്ഞാൽ അപകടമാണ്...

ഓടിയാൽ പിറകേ ഓടുക എന്നതാണ് നായ്ക്കളുടെ സൈക്കോളജി എന്നതു കൊണ്ടും

എന്നെക്കാളും വഴി നായ്ക്കൾക്കറീന്നതുകൊണ്ടും

ഇരുട്ടായതോണ്ടും ഓടുന്നതും പന്തിയല്ല.


പട്ടികടികൊണ്ട് മരിച്ചാൽ പത്രത്തിൽ വരുന്ന വാർത്ത എന്തായിരിക്കും... ആരോടും പറയാതെ വന്നതിന് ആരൊക്കെ എന്തൊക്കെ പഴിക്കും... എല്ലാം ക്ഷണനേരം കൊണ്ട് മിന്നിമറഞ്ഞു...

അടുത്ത് ഒരു KSRTC ബസ്സ് ഉണ്ട് പതിയെ അതിനടുത്തേക്ക് നീങ്ങി അതേ താളത്തിൽ വർദ്ധിത വീര്യത്തോടെ കുരച്ച് കൊണ്ട് നായ്ക്കളും അടുത്തു...

ഓട്ടോ ഡോർ ആണ് കേറാൻ പറ്റില്ല.. ഏറ്റവും ഒടുവിൽ ബുദ്ധിയും യുക്തിയും അസ്തമിക്കുന്നിടത്ത്, നിരാശ്രയരാകുമ്പോഴാണ് നിഷ്കളങ്കമായ ഭക്തി ഉദയം കൊള്ളുന്നത്...

ഇത്രയും കഷ്ടപ്പെട്ട് ഇവിടെയെത്തിയത് ഭഗവാനെ കാണാനാണ്...

എന്നെ രക്ഷിക്കേണ്ട ധാർമിക ഉത്തരവാദിത്തം അപ്പോൾ അങ്ങേർക്കാണ്...

ആ ശക്തിയിലാണ് പ്രപഞ്ചം തന്നെ ചലിക്കുന്നതെന്നിരിക്കെ ഭയത്തിനെന്ത് ആധാരം...

കവാടത്തിലെ ഗേറ്റിൽ ചാരി ചമ്രം പടിഞ്ഞിരുന്നു...

നായ്ക്കൾ കുരച്ചു കൊണ്ട് അടുക്കുന്നുണ്ട്...

ഹൃദയമിടിപ്പ് കൂടുന്നുണ്ട് നന്നായി..

ചിന്മുദ്ര പിടിച്ച് ചമ്രം പടിഞ്ഞിരുന്ന് കണ്ണുകൾ ഇറുക്കിയടച്ചു...

മഹാമൃത്യുഞ്ജയ മന്ത്രം ഉരുവിട്ടു..

നായ്ക്കൾ കുരച്ചു കൊണ്ടേയിരിക്കുന്നു. നിമിഷങ്ങൾ യുഗങ്ങളായ് കടന്നു പോകുന്ന നേരം ഒരു പത്തിരുപത് മിനിറ്റു കഴിഞ്ഞപ്പോൾ കുര ഒക്കെ ഏതാണ്ട് നശിച്ച മട്ടുണ്ട്...

ജപം നിർത്താതെ ഞാൻ മെല്ലെ കണ്ണു തുറന്നു..

എനിക്കഭിമുഖമായി ഒരു രണ്ടു രണ്ടര മീറ്റർ ദൂരെ നായകൾ നിരന്നു കിടക്കുന്നു. ജപം നിർത്തുമ്പോൾ മുരളാൻ തുടങ്ങുന്നു...

ഒടുവിൽ മൂന്നര ആകുമ്പോൾ ഒരു സ്ത്രീ അതുവഴി അമ്പലത്തിന്റെ ഗേറ്റിനടുത്തേക്കു വന്നു...

നായകളെ നിയന്ത്രിക്കാനൊരു വടിയും കയ്യിലുണ്ട്...

നായ്ക്കളുടെ ആ കിടപ്പും എന്റെ ഇരിപ്പും കണ്ട് അവർ ചോദിച്ചു "സ്വാമിയാർ എവിടുന്നാ..." 

വന്ന ചിരിയെ കടിച്ച് പിടിച്ച് ഞാൻ പറഞ്ഞു

"കാസറകോട്ടിന്ന് വര്വാണ്...ഈ അമ്പലക്കുളം എവിടാ" 

അവര് അടുത്തുള്ള അമ്പലക്കുളത്തിലേക്കുള്ള വഴിയും ശൗചാലയവും കാട്ടിത്തന്നതിനു ശേഷം എങ്ങോട്ടോ പോയി...

നായ്ക്കൾ എഴുന്നേറ്റ് വല്ലാത്ത ഒരു കടകടാ ശബ്ദത്തോടെ തല കുടയുന്നു... കളവു പറഞ്ഞതിനു ശകാരിക്കുകയായിരിക്കും ചിലപ്പോൾ.. മാനവവൈഭവ "വികാസത്തിൽ" അവനു കൈമോശം വന്നത് ഇതര ജീവികളുമായുള്ള സംവേദന ശേഷിയാണല്ലോ.. നായ്ക്കൾ മെല്ലെ ഓടിയകന്നു... ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു അൽപം കഴിഞ്ഞപ്പോൾ ഒരു നായ ഓടി അടുത്തുവന്ന് ഉച്ചത്തിൽ കുരച്ച് രണ്ടുവട്ടം വലം വച്ച് ഓടിപ്പോയി... പിന്നെയും അൽപ്പം കഴിഞ്ഞിത് തുടർന്നു... നാലഞ്ചുവട്ടമായപ്പോൾ എവിടുന്നോ കിട്ടിയ ഒരു ധൈര്യം കൊണ്ട് അതിനെ അങ്ങ് പിന്തുടർന്നു... അത് എന്നെ കൊണ്ടുപോയത് കുളിക്കടവിലേക്കാണ്...

വെളിച്ചം വീണു തുടങ്ങുന്നതേ ഉള്ളൂ.. ഞാൻ പവർ ബാങ്കിലെ ടോർച്ച് തെളിച്ചു വസ്ത്രം മാറ്റി തോർത്തുടുത്ത് കുളിക്കാനിറങ്ങി... ഒറ്റയ്ക്കായതു കൊണ്ടും വെളിച്ചമില്ലാത്തതു കൊണ്ടും പരിചയമില്ലാത്ത കുളമായതു കൊണ്ടും ആസ്മ ഒരുപക്ഷേ വില്ലനായേക്കാവുന്നതു കൊണ്ടും വലിയ സാഹസങ്ങൾക്കു മുതിരാതെ പെട്ടന്ന് കുളിച്ച് കയറി... ബാഗിന് കാവലെന്ന വണ്ണം കുറേ നേരം ദൂരേ നായ്ക്കൾ നിലയുറപ്പിച്ചിട്ടുണ്ട്. ബാഗ് എടുത്ത ഉടനെ വഴികാട്ടികളായി അവർ മുന്നേ ഓടിപ്പോയി... തിരിച്ച് എത്തുമ്പോഴേക്ക് കുറച്ച്
വാഹനങ്ങളെത്തിയിട്ടുണ്ട്...

അമ്പലത്തിൽ കയറി തൊഴുതിറങ്ങിയിട്ട് ആദ്യമന്വേഷിച്ചത് അവരെയാണ്.. പക്ഷെ എങ്ങോ പോയ്മറഞ്ഞിരുന്നു. ഏറെ നേരം കാത്തിരുന്നെങ്കിലും ഫലമുണ്ടിയിരുന്നില്ല...


Tuesday, June 27, 2017

വിദ്വേഷ നിരാകരണം

ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു പാഠം പഠിപ്പിക്കുകയാണ്‌...
"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബാഗ്‌ കൊണ്ടുവരണം"
"ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അത്രയും ആളുകളുടെ പേരുകള് എഴുതിയ "ഉരുളക്കിഴങ്ങുകള്"‌ കൂടെ വെക്കണം.
എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ...! "
കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.
ടീച്ചർ തുടർന്നു.
"ആ ബാഗ്, വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ കൂടെ എടുക്കണം".
കുട്ടികൾ പുതിയ കളി അംഗീകരിച്ചു.
കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.
ടീച്ചർ നിശ്ചയിച്ച ദിവസമെത്തി.
"എന്തായിരുന്നു കുട്ടികളേ... ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ... ? " ടീച്ചർ ചോദിച്ചു.

ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു.
കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബാഗിന്റെ ഭാരം അസഹനീയമായിത്തോന്നി,
വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.

ബാഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ദൈനംദിന ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.

ടീച്ചർ പറഞ്ഞു: " മക്കളേ, ആളുകളോടുള്ള വെറുപ്പ്‌ നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. അത്‌ നിങ്ങൾ എവിടേക്ക്‌ പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട്‌ ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക്‌ ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക്‌ കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും....?

അതുകൊണ്ട് മറ്റുള്ളവരോടുള്ള വെറുപ്പ്‌ മനസ്സിൽ സൂക്ഷിക്കരുത്‌....
"ഇരുട്ടിനെ ഇരുട്ടിനെകൊണ്ട് നേരിടാനാവില്ല. പ്രകാശംകൊണ്ടു മാത്രമേ ഇരുട്ടിനെ നേരിടാൻ കഴിയൂ."

അതുപോലെ തന്നെ വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ഇല്ലായ്മ ചെയ്യാനാവില്ല. സ്നേഹം കൊണ്ടുമാത്രമേ വെറുപ്പിനെ ഇല്ലായ്മചെയ്യാൻ കഴിയൂ...
അതുകൊണ്ട് നിങ്ങൾ ആരെയും വെറുക്കരുത്. എല്ലാവരെയും സ്നേഹിക്കുക. എല്ലാവരോടും പുഞ്ചിരിക്കുക. എങ്കിൽ ഭാവിയിൽ പരാജയം എന്തെന്ന് നിങ്ങൾ അറിയുകയില്ല. നിങ്ങൾക്ക് നല്ലതുവരട്ടെ....


സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ എന്ത് ചെയണം ?
സിമ്പിൾ ....

1. മറ്റുള്ളവർ നമ്മളെ കുറിച്ചെന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക

2. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക ...

3. ഇഷ്ട്ടമില്ലാത്തത ആളുകളെ കുറിച്ച് ഓർക്കാതിരിക്കുക

4. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെ തന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക .

5. പ്രീയമുള്ളവരുടെ ഇഷ്ട്ടങ്ങൾ കണ്ടു പിടിക്കുക .. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക

6.ക്ഷമിക്കാൻ ശ്രമിക്കുക

7. ഒരു നാൾ ഇവിടം വിട്ടു പോകേണ്ടിയവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക ..അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും..

8. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക.

9. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക ഒരു കുഞ്ഞു കരച്ചിലിനും വലിയ മൌനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം.

Wednesday, June 21, 2017

എല്ലാവർക്കും ഒരേ പോലെ ഈശ്വരകൃപ കിട്ടാത്തതെന്തുകൊണ്ട്?

ശ്വരകൃപ എല്ലാവർക്കും ഒരു പോലെ ലഭിക്കുന്നു. 
അതിനെ സ്വീകരിക്കുന്നതിൽ ആണ് വ്യത്യാസം. മഴ പെയ്യുമ്പോൾ രണ്ടു പാത്രങ്ങൾ മുറ്റത്തു കിടക്കുന്നു.

ഒന്നു കമഴ്ന്നും ,

 മറ്റേത് നിവർന്നും.

ഒരേ പോലെ വെള്ളം രണ്ടിലും വീണാലും കമഴ്ന്നു കിടക്കുന്ന പാത്രത്തിൽ വെളളമുണ്ടാവില്ല. മറ്റേതിൽ വെള്ളം നിറയും. 
ഇതേപോലെ ഈശ്വരാഭിമുഖമായി നിന്നാൽ കൃപ നിറയുന്നു. ലോകത്തോട് ആസക്തി വന്നാൽ കമഴ്ന്ന് കിടക്കുന്ന പാത്രം പോലെയാകും

Tuesday, June 20, 2017

നിയന്ത്രകൻ

രു ബിസിനസുകാരന്‍ എയര്‍പോര്‍ട്ടിലെത്താന്‍ വൈകിപ്പോയി. ഭാഗ്യത്തിന് കൌണ്ടര്‍ അടക്കുന്നതിന്‌ ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ബോര്‍ഡിംഗ് പാസ് കൈപ്പറ്റാനും ടെക് ഓഫിനു മുന്‍പ് ഒരുകണക്കിന് വിമാനത്തിനുള്ളിലെത്താനും അയാള്‍ക്ക്‌ സാധിച്ചു.
ശ്വാസം കിട്ടാതെ വിയര്‍ത്തു കുളിച്ച് സീറ്റിനടുത്തെത്തി ബാഗ് തലയ്ക്കു മുകളില്‍ ലഗേജ് കമ്പാര്‍ട്ട്മെന്‍റില്‍ കുത്തിത്തിരുകിയ ശേഷം ജനലിനടുത്തിരുന്ന മധ്യവയസ്കയെയും നടപ്പാതക്കരികെയുള്ള സീറ്റില്‍ ഇരുന്നിരുന്ന കൊച്ചു പെണ്‍കുട്ടിയെയും അഭിവാദ്യം ചെയ്തു കൊണ്ട് അയാള്‍ നടുക്കുള്ള തന്‍റെ സീറ്റിലേക്കിരുന്ന്‍ ദീര്‍ഘമായി നിശ്വസിച്ചു.
വിമാനം റണ്‍വേയിലൂടെ ഓടിത്തുടങ്ങിയപ്പോള്‍ അയാള്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചു. കയ്യിലിരുന്ന കളറിംഗ് ബുക്കില്‍ ചിത്രങ്ങള്‍ക്ക് നിറം കൊടുക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു അവള്‍.

“ഹായ് മോളെ” അയാള്‍ അവളെ അഭിവാദ്യം ചെയ്തു.
“ഹലോ അങ്കിള്‍”
“എന്താ മോള്‍ടെ പേര് ?”
“നിവേദിത”
“മോളൂട്ടിക്കെത്ര വയസായി ?”
“8”
“ആണോ, അങ്കിളിനുമുണ്ട് ഇതേ പ്രായത്തില്‍ ഒരു സുന്ദരിമോള്.”
അവള്‍ മനോഹരമായി ചിരിച്ചു.
“ആട്ടെ, എന്തൊക്കെയാ മോളുടെ ഇഷ്ടങ്ങള്‍ ?”
“എനിക്ക് കാര്‍ട്ടൂണ്‍ ഇഷ്ടമാണ്, പിന്നെ പടം വരയ്ക്കാനും” അവള്‍ താല്‍പര്യത്തോടെ പറഞ്ഞു.
“ഏതൊക്കെ മൃഗങ്ങളെയാണ് മോള്‍ക്കിഷ്ടം ?”
“കുതിരകളെക്കാണാന്‍ നല്ല ഭംഗിയാണ്, പക്ഷെ എനിക്ക് പൂച്ചകളെയാണ് കൂടുതലിഷ്ടം”

ഇത്ര ചെറുപ്രായത്തിലുള്ള ഒരു പെണ്‍കുട്ടി തനിച്ചു യാത്രചെയ്യുന്നതിലെ അനൌചിത്യത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ഒരുനിമിഷം ആകുലപ്പെട്ടെങ്കിലും അവളെ പരിഭ്രമിപ്പിക്കാതിരിക്കാന്‍ അയാളക്കാര്യം ചോദിച്ചില്ല. പക്ഷെ അവളുടെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി യാത്രയിലുടനീളം അവളെ സൂക്ഷമായി നിരീക്ഷിക്കുവാന്‍ അയാള്‍ തീരുമാനിച്ചു.

വിമാനം പറന്നു തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടു കാണണം, പെട്ടെന്ന് വിമാനമോന്നു കുലുങ്ങി. പിന്നാലെ പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റ് മുഴങ്ങി. “യാത്രക്കാര്‍ എല്ലാവരും ദയവായി അവരവരുടെ സീറ്റുകളിലേക്ക് മടങ്ങുക. എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ധരിക്കുക. നമ്മള്‍ അല്‍പ്പം മോശം കാലാവസ്ഥയിലൂടെ കടന്നു പോകുകയാണ്, എങ്കിലും പരിഭ്രമിക്കാന്‍ ഒന്നും തന്നെയില്ല”

അടുത്ത അര മണിക്കൂര്‍ വിമാനം ശക്തമായി ശക്തിയായി കുലുങ്ങുകയും ഇളകുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു. യാത്രക്കാരില്‍ പലരും ഉറക്കെ കരയാന്‍ തുടങ്ങി. അയാള്‍ക്കിടതു വശത്ത്‌ ജനാലക്കരികില്‍ ഇരുന്നിരുന്ന മദ്ധ്യവയസ്ക കരച്ചിലിന്‍റെ ശബ്ദത്തില്‍ ഉച്ചത്തില്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി.

ഭയം അയാളുടെ കാലുകളിലൂടെ ഒരു വിറയലായി മുകളിലേക്ക് കയറിത്തുടങ്ങി. അയാള്‍ അടിമുടി വിയര്‍ത്തു. ഇടക്ക് തൊണ്ട ശരിയാക്കി അയാളും “എന്‍റെ ദൈവമേ” എന്നുരുവിട്ടു കൊണ്ട് എന്തൊക്കെയോ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
എന്നാല്‍ അയാള്‍ക്കടുത്തിരുന്ന പെണ്‍കുട്ടിക്ക് മാത്രം യാതൊരു ഭാവമാറ്റവുമില്ല. തന്‍റെ കയ്യിലിരുന്ന കളറിംഗ് ബുക്കും ക്രയോണുകളും തൊട്ടു മുന്നിലെ സീറ്റ് പോക്കറ്റില്‍ നിക്ഷേപിച്ച് കൈ കെട്ടി തികഞ്ഞ പ്രസന്നഭാവത്തില്‍ ഇരിക്കുകയാണവള്‍.

പെട്ടെന്ന് ആരംഭിച്ചത് പോലെ തന്നെ വിമാനത്തിന്‍റെ കുലുക്കം നിന്നു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം പൈലറ്റിന്‍റെ അനൌണ്‍സ്മെന്‍റും വന്നു “മോശം കാലാവസ്ഥ അവസാനിച്ചിരിക്കുന്നു. ഇനിയൊന്നും തന്നെ പേടിക്കാനില്ല, യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ലാന്‍ഡ്‌ ചെയ്യുന്നതാണ്”

വിമാനം ലാന്‍ഡ് ചെയ്യാനായി താഴ്ന്നു പറന്നു തുടങ്ങിയപ്പോള്‍ അയാള്‍ ആകാംക്ഷ അടക്കാനാവാതെ ആ കൊച്ചു പെണ്‍കുട്ടിയോട് ചോദിച്ചു. “നീയെത്ര ചെറിയ കുട്ടിയാണ്, എന്നാല്‍ നിന്നെപോലെ ധൈര്യമുള്ള ഒരാളെ ഞാനെന്‍റെ ജീവിതത്തിലിതുവരെ കണ്ടിട്ടേയില്ല. മുതിര്‍ന്നവരെല്ലാം ഭയന്ന് വിറച്ചിരുന്നപ്പോള്‍ നീ മാത്രം എത്ര ശാന്തയായാണ് ഇരുന്നത്. എങ്ങനെ സാധിച്ചു നിനക്കത്, എവിടന്നു കിട്ടി നിനക്കീ ധൈര്യം?”
അയാളുടെ കണ്ണുകളിലേക്കു നോക്കി ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു – “പൈലറ്റ്‌ എന്‍റെ അച്ഛനാണ്. ഞങ്ങൾ വീട്ടിലേക്കു പോകുകയാണ് !”

എന്താണ് ആ കൊച്ചു പെണ്‍കുട്ടിക്കിത്രയും ധൈര്യം നല്‍കിയത് ?
നാം വിശ്വാസമര്‍പ്പിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് നമ്മോടുള്ള സ്നേഹത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മനസ്സ് അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് അലഞ്ഞു തിരിയുകയില്ല. അച്ഛന്‍ കൂടെയുള്ളപ്പോള്‍ മറ്റൊരല്‍ഭുതവും നാം പ്രതീക്ഷിക്കേണ്ടതില്ലല്ലോ, കാരണം മാതാപിതാക്കളേക്കാള്‍ വലിയ മറ്റെന്തത്ഭുതമാണ് നമ്മുടെ ജീവിതത്തിലുള്ളത് !
ജീവിത യാനത്തിൽ നിയന്ത്രകനായുള്ളത് ജഗത്പിതാവായ ഈശ്വരനാണെന്ന ഭാവവും  അദ്ദേഹത്തിലുള്ള  വിശ്വാസവും  മതി സകല പരിതഃസ്ഥിതികളെയും തരണം ചെയ്യാൻ 


Monday, June 19, 2017

ശ്രവണ ഭാവത്തിനുള്ള പ്രസക്തി

രിടത്ത് ഒരു കൃഷിക്കാരന്‍ താമസിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം കുടിലിന് വെളിയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ കൂട്ടം കൂട്ടമായി പോകുന്നതുകണ്ടു. അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു:’ഇവിടെ അടുത്തു ഗീതാപ്രവചനമുണ്ട്. അതുകേള്‍ക്കാന്‍ പോവുകയാണ്.’ ഗീതാപ്രവചനം കേള്‍ക്കണമെന്ന് ആ കര്‍ഷന് ആഗ്രഹം തോന്നി. അദ്ദേഹം അവരുടെ പിന്നാലെ നടന്നു. പ്രവചനസ്ഥലത്തെത്തുമ്പോഴേക്കും അവിടം ആളുകളെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞിരുന്നു. എല്ലാവരും വലിയ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരിക്കുന്നു. മിക്കവരും വലിയ പണക്കാര്‍. കര്‍ഷകനാകട്ടെ ധരിച്ചിരിക്കുന്നതു മുഷിഞ്ഞുനാറിയ കീറവസ്ത്രം. പോരാത്തതിന് ദേഹം മുഴുവന്‍ ചളിയും. ആ സാധുവിനെ വാതില്‍ക്കല്‍ നിന്നവര്‍ അകത്തോട്ട് കടത്തിവിട്ടില്ല. കര്‍ഷകന് വലിയ വിഷമമായി. ‘ഭഗവാനേ, നിന്റെ കഥ കേള്‍ക്കാനാണ് ഞാന്‍ വന്നത്. എന്നെ അവര്‍ കടത്തിവിടുന്നില്ല. ഭഗവാന്റെ കഥ കേള്‍ക്കാന്‍ എനിക്ക് അര്‍ഹതയില്ലേ? താനത്ര പാപിയാണോ? അവിടുത്തെ ഇച്ഛ ഇങ്ങനെയെങ്കില്‍ ആകട്ടെ. ഞാന്‍ ഇവിടെയിരുന്ന് അവിടുത്തെ കഥ കേട്ടുകൊള്ളാം’ കര്‍ഷകന്‍ അവിടെ അടുത്തുള്ള ഒരു മരച്ചുവട്ടില്‍ ഇരുന്നു, പ്രവചനം ഒന്നും മനസ്സിലാകുന്നില്ല. സംസ്കൃതഭാഷ. ആ സാധുവിന് ദുഃഖം സഹിക്കവയ്യാതായി.’എന്റെ ഭഗവാനെ, എനിക്ക് അങ്ങയുടെ ഭാഷയും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ? ഞാനത്രയ്ക്കു പാപിയാണോ എന്റെ ഭഗവാനെ…? ‘ആ സാധു കൃഷിക്കാരന്‍ ഹൃദയം പൊട്ടിവിളിച്ചു. അങ്ങനെ നോക്കുമ്പോള്‍ പന്തലിലെ വലിയ ഒരു ചിത്രം കണ്ണില്‍പ്പെട്ടു.
ഭഗവാന്‍ കൃഷ്ണന്റെ ചിത്രം. കുതിരകളുടെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ടു, പിന്നിലിരിക്കുന്ന അര്‍ജുനനെ നോക്കി ഗീത ഉപദേശിക്കുന്ന ചിത്രം. ഭഗവാന്റെ മുഖത്തു ദൃഷ്ടികളൂന്നി കണ്ണീര്‍വാര്‍ത്ത് ആ സാധു അവിടെയിരുന്നു. എത്രനേരം അങ്ങനെയിരുന്നു എന്ന് ആ പാവത്തിനറിയില്ല. ചുറ്റും നോക്കുമ്പോള്‍ പ്രവചനം കഴിഞ്ഞ് ആളുകള്‍ മടങ്ങുന്നു. കര്‍ഷകനും അവരുടെ കൂടെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസവും പ്രവചന സ്ഥലത്തു വന്നു ഭഗവാന്റെ ചിത്രം കണ്ടുകൊണ്ടിരിക്കുക, ആ രൂപം സ്മരിച്ചു കണ്ണീര്‍ വാര്‍ക്കുക…
മൂന്നാമത്തെ ദിവസവും വന്നു, അവിടെ ആ മരച്ചുവട്ടില്‍ പഴയ സ്ഥലത്തു തന്നെയിരുന്നു. ഭഗവാന്റെ ചിത്രത്തിലേക്കു നോക്കി. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവിടുത്തെ രൂപം ഉള്ളില്‍ തിളങ്ങി. കണ്ണുകള്‍ അടച്ചു. ഭഗവദ് രൂപം കണ്ടുകണ്ടങ്ങനെയിരുന്നു.
പ്രവചനമെല്ലാം കഴിഞ്ഞ് കേള്‍വിക്കാര്‍ പിരിഞ്ഞു പോയി. പ്രവചനം നടത്തിയ മഹാപണ്ഡിതന്‍ ഇറങ്ങിവരുമ്പോള്‍ പന്തലിനുപുറത്ത് മാവിന്‍ ചുവട്ടില്‍ ഒരാള്‍ നിശ്ചലനായി ഇരിക്കുന്നു. കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ പ്രവഹിക്കുന്നു. അദ്ദേഹത്തിന് അതിശയമായി. പ്രവചനമെല്ലാം കഴിഞ്ഞിട്ടും ഈ മനുഷ്യന്‍ മാത്രം എന്താണ് ഇവിടെയിരുന്നു കരയുന്നത്? എന്റെ വാക്കുകള്‍ അത്രമാത്രം ഇയാളെ സ്വാധീനിച്ചുവോ? അദ്ദേഹം കര്‍ഷകന്റെ അടുത്ത് ചെന്നു. കര്‍ഷകന് യാതൊരു ചലനവുമില്ല. മുഖം കണ്ടാല്‍ ആനന്ദം ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്നതായി തോന്നും. കൃഷിക്കാരന്റെ ചുറ്റും നിറഞ്ഞശാന്തി. അദ്ദേഹം കൃഷിക്കാരനെ വിളിച്ചുണര്‍ത്തി. ‘എന്റെ പ്രവചനം നിനക്ക് അത്രമാത്രം ഇഷ്ടപ്പെട്ടോ?’
പണ്ഡിതന്റെ ചോദ്യം കേട്ടു കര്‍ഷകന്‍ പറഞ്ഞു: ‘അങ്ങ് എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. സംസ്കൃതം എനിക്കറിയറിയില്ല. പക്ഷേ ഭഗവാന്റെ കാര്യം ഓര്‍മിക്കുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല. തേരില്‍ നിന്ന് പിറകിലേക്കു നോക്കിയല്ലേ ഭഗവാന്‍ എല്ലാം പറഞ്ഞത്. പിന്നിലേക്ക് നോക്കി അവിടുത്തെ പിടലി എത്രകണ്ടു വേദനിച്ചു കാണും. അതാണെനിക്കു വിഷമം’ ഇത്രയും പറഞ്ഞതോടെ ആ സാധുവിന് സാക്ഷാല്‍ക്കാരം കിട്ടി. കാരുണ്യം, നിഷ്കളങ്ക ഹൃദയം-അതാണ് ആ സാധു കൃഷിക്കാരന്റെ സാക്ഷാല്‍ക്കാരത്തിന് അര്‍ഹനാക്കിയത്.
കൃഷിക്കാരന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ ശ്രവിച്ച പണ്ഡിതന്റെയും കൂട്ടുകാരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ജീവിതത്തില്‍ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ശാന്തി പണ്ഡിതന് അനുഭവപ്പെട്ടു. വേദശാസ്ത്രങ്ങള്‍, വായിച്ച്, പഠിച്ച്,പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന് അത് പുതിയ അനുഭവമായിരുന്നു.
ആ പണ്ഡിതന്‍ വലിയ ബുദ്ധിമാനായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം കേട്ടവരും വലിയ ബുദ്ധിമാന്മാരായിരുന്നു. എന്നാല്‍ നിഷ്കളങ്കനായ ആ കൃഷിക്കാരനാണ് ഭക്തിയുടെ മാധുര്യം അനുഭവിക്കുവാന്‍ കഴിഞ്ഞത്. തനിക്ക് വേണ്ടിയല്ലാത്ത കാരുണ്യം, അതാണ് ആ സാധുവില്‍ കണ്ടത്.സങ്കടം തന്റെ കാര്യത്തിലല്ല. ഭഗവാന്റെ കഷ്ടതയോര്‍ത്താണ്. നമ്മളൊക്കെ പ്രാര്‍ത്ഥിക്കുന്നത് എന്താണ്? ‘എനിക്കു ഇന്നതൊക്കെയുണ്ടാകണേ, അയലത്തുകാരന് ശിക്ഷകിട്ടണേ, എന്നെ കുറ്റം ഫറയുന്നവനെ നല്ലപാഠം ‍പഠിപ്പിക്കണേ!’ ഇതൊക്കെയാണ് പ്രാര്‍ഥനാ വിഷയങ്ങള്‍.
എന്നാല്‍ നമ്മുടെ സാധുകര്‍ഷകന് എല്ലാറ്റിലുമുപരി ഒരു കാരുണ്യം വന്നു. അവിടെപ്പിന്നെ ഞാനില്ല. സാധാരണ ‘ഞാനെന്ന’ ഭാവം പോയിക്കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ ഈ കാരുണ്യത്തിലൂടെ അത് നഷ്ടമായി. പരമഭക്തിയായി. അതാണ് എറ്റവും ഉന്നതമായ സ്ഥാനം. അതിനദ്ദേഹം അര്‍ഹനായി. കാരണം ബുദ്ധിയുള്ള മറ്റുള്ളവരെക്കാളും ഹൃദയത്തിനാദ്രത ആ സാധുകര്‍ഷകന് ഉണ്ടായിരുന്നു. അതിന്റെ ഫലമോ? താനറിയാതെ, തന്നില്‍, ആനന്ദം നിറഞ്ഞു. തന്റെ അടുത്തെത്തിയവര്‍ക്കും ശാന്തിപകരാന്‍ സാധിച്ചു.
ഈശ്വരനെ ഹൃദയംകൊണ്ടാണ് അറിയാന്‍ ശ്രമിക്കേണ്ടത്. അവിടുന്ന് ഹൃദയത്തിലാണ് പ്രകാശിക്കുന്നത്. അവിടുന്ന് ഹൃദയ നിവാസിയാണ്. അതു മനസ്സിലാക്കിയാല്‍ ശാന്തിയും ആനന്ദവും സാക്ഷാത്കാരവും ഉണ്ടാവും.

Monday, June 12, 2017

രാമനാമം

സന്ധ്യക്ക് നാമം ജപിക്കണം. 
ഏതെങ്കിലും നാമം ജപിച്ചാൽ പോരാ. സന്ധ്യാനാമജപത്തിൽ രാമനാമജപം ഒരിക്കലും ഒഴിവാക്കരുത്. 
ബാല്യകാലത്ത് അമ്മൂമ്മ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിലുണ്ട്. 
എന്തായിരിക്കാം രാമനാമജപത്തിന് ഇത്രമാത്രം പ്രാധാന്യം അമ്മൂമ്മ കൽപ്പിക്കാൻ കാരണം?

അന്ന് അതെ കുറിച്ചൊന്നും വലിയ ഗ്രാഹ്യമില്ലായിരുന്നു.അത് കൊണ്ടു തന്നെ അതേ കുറിച്ച് വലിയ ആലോചനയും അന്നില്ലായിരുന്നു. എങ്കിലും അനുസരണയോടെ അതെല്ലാം പാലിച്ചു ".ഹരേ രാമ- ഹരേ രാമ -രാമ രാമ - ഹരേ ഹരേ "എന്ന പല്ലവി അന്നു മുതൽ ദൃഡമായി ഉറച്ച പ്രാർത്ഥനയായി മനസ്സിൽ മായാതെ ഇന്നും വിളങ്ങുന്നു. ഏത് സന്നിദ്ധ ഘട്ടത്തിലും അറിയാതെ വിളിച്ചു പോകുന്ന രക്ഷാ മന്ത്രമായി അത് പരിലസിച്ചു.
ചെറുപ്രായത്തിൽ ബാല മനസ്സുകളിൽ അമ്മൂമ്മമാർ വർഷിക്കുന്ന ഉപദേശങ്ങളും, കഥകളും കീർത്തനങ്ങളും ഇങ്ങിനെ സമുഹത്തെ നേർവഴിക്ക് നയിക്കുന്ന സങ്കീർത്തനങ്ങളായി പരിണമിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വളർന്നു വലുതായപ്പോഴാണ് ബോധ്യമാകുന്നത്. അതെ 'രാമനാമം ജപിക്കുന്നതിന്റെ അർത്ഥം ഒരർത്ഥത്തിൽ ഇപ്പോഴാണ് ശരിക്കും ബോദ്ധ്യമാകുന്നത്..

"രാമ " എന്നാൽ "രാത്രി മായണം" "ഇരുട്ടകറ്റണം" "അജ്ഞാനമകലണം" എന്ന തിലുപരി നമ്മുടെ ആന്തരിക ചേതന ഉണർത്താൻ പോന്നതാണെന്ന് കൂടി ഇന്നറിയുന്നു
."രാ " എന്നക്ഷരം പരമാത്മസ്വരൂപത്തെയും മ' എന്നക്ഷരം സ്വയമാത്മസ്വരൂപത്തേയും സൂചിപ്പിക്കുന്നുവെന്നും അത് ഉപബോധമനസ്സിനെയും സ്വമനസ്സിനെയും സൂചിപ്പിക്കുന്നുവെന്നും ഇങ്ങനെ രണ്ടായ അവസ്ഥകളെ യോജിപ്പിച്ച് ഒന്നാവലാണ് രാമനാമ ജപത്തിന്റെ ഫലമെന്നും അറിയുന്നു.വായ കൊണ്ട് ജപിച്ചാൽ പോരാ മനസ്സുകൊണ്ടും .ജപിക്കണമെന്നും 'മാനസിക ജപത്താൽ മനസ്സിലെ ദുഷ്ചിന്തകൾ അകലുമെന്നും അത്തരം ചിന്തകൾ ഇല്ലാതാവലാണ് അഹന്ത ഇല്ലാതാക്കി യഥാർത്ഥ ജ്ഞാനമാർഗ്ഗമാകുന്നതെന്നും അറിയുന്നു.


ദുഷ്ചിന്തകളെ സ്വയം ഇല്ലാതാക്കൽ തന്നെയാണല്ലോ ഒരർത്ഥത്തിൽ യഥാർത്ഥ ജ്ഞാന മാർഗ്ഗമാവുന്നത്.അതെ "ആ മരം ഈ മരം " എന്ന് പറഞ്ഞ് - പറഞ്ഞ് - രാമനാമത്തിലെത്തി ജ്ഞാന മാർഗ്ഗമവലംബിച്ച കാട്ടാളനായ രത്നാകരനെ വാത്മീകി എന്ന 'ജ്ഞാനിയിലേക്ക് വളർത്തിയ അനശ്വര മന്ത്രമാണ് രാമനാമ ജപം.


അമ്മുമ്മമാരുടെ അനുഗ്രഹാശിസ്സുകൾ ഓരോന്നും നമ്മെ ആ ജ്ഞാനത്തിലേക്ക് എത്തിക്കാനുള്ള മാർഗ്ഗദീപം' കൊളുത്തിയതാണെന്നും ഇന്നറിയുന്നു.
അതെ ആ അനുഗ്രഹങ്ങളാണ് എന്നും എപ്പോഴും നമുക്ക് ഇരുട്ടകറ്റാനുള്ളപ്രകാശമായി മാറുന്നത് ജപിക്കാം -എന്നും ജപിക്കാം മരണം വരെ ജപിക്കാം
. " ഹരേ രാമ- ഹരേ രാമ -രാമ രാമ ഹരേ ഹരേ,

🙏🏽




Monday, May 8, 2017

ഗീതോപദേശം

വിദേശത്തു നിന്നെത്തിയ അനുജൻ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം അദ്ദേഹം അത് സന്തോഷപൂർവ്വം സ്വീകരിച്ചു.... പ്രവർത്തിപ്പിക്കുവാനായി പ്ലഗ് കുത്തി സ്വിച്ച് ഓൺ ചെയ്തു ഒരു മിന്നൽ , ചെറിയൊരു പുക , തീർന്നു...

ഗ്യാരണ്ടിയുള്ളതുകൊണ്ട് കമ്പനിക്ക് സിസ്റ്റം തിരിച്ചയച്ചു... താമസിയാതെ കമ്പനിയിൽ നിന്നും വിദഗ്ദ്ധരുടെ വിശദീകരണം ലഭിച്ചു... ക്ഷമിക്കണം, ഇതിന്റെ കൂടെ ലഭിച്ച പുസ്തകം വായിച്ചിട്ടാണോ താങ്കൾ സിസ്റ്റം പ്രവർത്തിപ്പിച്ചത്...? 6 വോൾട്ടിൽ പ്രവർത്തിപ്പിക്കുന്നതെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. '6' വോൾട്ടിനു പകരം താങ്കൾ ഉപയോഗിച്ചത് '220' വോൾട്ടാണ്.. ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ല".
ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ലല്ലോ...?
നമ്മുടെ ശരീരം ദൈവം സമ്മാനിച്ച വിലയേറിയതും, ഏറ്റവും സങ്കീർണ്ണമായ ഒരു ഉപകരണമാണ്. ഇതെങ്ങിനെ ഉപയോഗിക്കണം എന്നറിയാൻ ചില കൈപ്പുസ്തകങ്ങളും ദൈവം തന്നിട്ടുണ്ട്. അവയാണ് പുരാണങ്ങൾ , വേദങ്ങൾ ശാസ്ത്രങ്ങൾ....etc. അതൊന്നു വായിച്ചു നോക്കാതെ , മനസ്സിലാക്കാതെ ഈ യന്ത്രം ഉപയോഗിച്ചാൽ അത് അകാലത്തിൽ തന്നെ കേടാകും, ചിലപ്പോൾ നഷ്ടവുമാകും... ഈ കൈപ്പുസ്തകങ്ങൾ ലളിതമായി വിശദീകരിക്കാനായി കാലാകാലങ്ങളിൽ ദൈവം വിദഗ്ദ്ധന്മാരെ അയക്കാറുണ്ട്. അവരാണ് പുണ്യാത്മാക്കൾ.....ധർമാത്മാക്കൾ...മഹാത്മാക്കൾ...etc.
സ്വയം ജീവിച്ചു കാണിച്ച് അവർ അത് വിശദീകരിക്കന്നു. അവരിൽ നിന്നും ഈ ശരീരയന്ത്രം ഉപയോഗിക്കാൻ പഠിച്ചാൽജീവിതം ശരിക്കും രസിക്കാനാകും....
പക്ഷെഅവരെയെല്ലാം ഒന്നുകിൽ ദൈവമായിക്കണ്ടും... അല്ലങ്കിൽ പീഡിപ്പിച്ചും... വളരേവലിയ അപമാന കഥാപാത്രമാക്കിയും ഒക്കെയാണ് മനസിലാക്കിയിരിക്കുന്നത്.... അതും മഹാപാപമായി അനുഭവിച്ചുകൊണ്ടിരിക്കുന്നു....ഇതിൽനിന്നെല്ലാമുള്ള മോചനത്തിനുള്ള മാർഗമാണ് ഗീതോപദേശം....
പരമാത്മാവ് ആത്മാക്കൾക്ക് നൽകുന്ന നിർദേശങ്ങൾ.... പ്രൊഡക്ഷൻ MD തന്നെനേരിട്ട് പ്രശ്നപരിഹാരം ചെയ്തുതരുന്ന മഹാ എക്സ്ചേഞ്ച്‌ മേള.... പഴയ സ്വഭാവ സംസ്കാരങ്ങളെ കൊടുത്ത് പുതിയത്നേടാനുള്ള അവസരം...അതും സമയപരിധിക്കുള്ളിൽ മാറ്റിയെടുക്കുന്നവർ അതിന്റെയും ശ്രേഷ്‌ഠഫലത്തിന് അര്ഹരാകും.....!! 

Thursday, May 4, 2017

ദാനം

ഒരിക്കൽ അർജുനൻ കൃഷ്ണനോട് ചോദിച്ചു. "ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്?
ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ.
പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?"

ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു "വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം."
അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി .

തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നാവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത്തു നിന്നും കിട്ടിയില്ല.
അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അർജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ ആവശ്യം കർണനോടും പറഞ്ഞു.
കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു "മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്...ദയവായി അൽപസമയം കാത്തിരുന്നാലും "
ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി,എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി.

കൃഷ്ണനും അർജുനനും അതേറ്റു വാങ്ങി തിരികെ നടന്നു...
വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു "ഇപ്പൊൾ മനസ്സിലായില്ലേ അർജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്റെ ചന്ദനതടിയിൽ നിർമ്മിിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ.

പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല.

യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധർമ്മം ആയതിനാലാണ് .
കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്നാ പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്..

എന്ത് പ്രവൃത്തിയേയും ഇഷ്ടപ്പെട്ടു ചെയ്‌താൽ അതാണ്‌ കൂടുതൽ മഹത്തരം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

പല രീതിയിൽ ഒരു പ്രവൃത്തി നമുക്ക് ചെയ്യാം..
ആരെങ്കിലും പറഞ്ഞത് കൊണ്ട് ഒരു പ്രവൃത്തി ചെയ്യാം...
അല്ലെങ്കിൽ കടമയായി ചെയ്യാം...
അല്ലെങ്കിൽ ധർമം അതായത് കൊണ്ട് ചെയ്യാം...
അതുമല്ലെങ്കിൽ കർണനെ പോലെ ആ പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ട് ചെയ്യാം.
ഇതിൽ അവസാനത്തെ രീതിയിൽ എന്ത് കർമവും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്ത് ജോലിചെയ്താലും ആ ജോലിയെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു തന്നെ ചെയ്യുക.

Sunday, April 23, 2017

ജീവിതത്തിൽ അബദ്ധം സംഭവിക്കാതിരിക്കാൻ

ഒരിക്കൽ ഒരു മുക്കുവന്റെ    വലയിൽ   ഒരത്ഭുത പെട്ടി കുരുങ്ങി..  കാണാൻ നല്ല ചന്തമുളള  പെട്ടിയും കിട്ടിയ മീനുകളും തൊട്ടിയിലാക്കി  അയാൾ വീട്ടിലേക്കു തിരിച്ചു. മനോഹരമായ പെട്ടിക്കുള്ളിലെന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ  മുക്കുവൻ തന്റെ പങ്കായം കൊണ്ട് പൂട്ട് അടിച്ചു പൊളിച്ചു. ഏറെ അറകളുള്ള പെട്ടിക്കുള്ളിൽ അടക്കിവെച്ച താളിയോലകളും തൂവലുകളും കണ്ട്‌ മുക്കുവനും ഭാര്യയും ഏക മകനും പരസ്പരം അന്തം വിട്ടു   നോക്കിയിരുന്നു. പിറ്റേ ദിവസം തന്നെ ഒരു ജ്ഞാനിയെ കൂട്ടിക്കൊണ്ടു വന്നു മുക്കുവൻ പെട്ടി പരിശോധിപ്പിച്ചു.  പെട്ടിയിൽ ഭദ്രമായി അടക്കപ്പെട്ട  താളിയോലകൾ  വായിച്ച് നോക്കിയിട്ട് ജ്ഞാനി പറഞ്ഞു

"ഇതൊരു അത്ഭുത പെട്ടിയാണ്,  ഇത് ഭദ്രമായി കെട്ടിപ്പൂട്ടി സൂക്ഷിക്കുക,  ഐശ്വര്യം വന്നു ചേരും. "

എഴുത്തും വായനയും അറിയാത്ത മുക്കുവൻ പെട്ടി നല്ലൊരു തുണിയിൽ പൊതിഞ്ഞു കെട്ടി ആർക്കും കൈയെത്താത്ത ഉത്തരത്തിന് മുകളിൽ സൂക്ഷിച്ചു വെച്ചു. കാലങ്ങൾ കടന്നു പോയി. മുക്കുവന് ഈ പെട്ടി കൊണ്ട് ഒരു ഐശ്വര്യവും വന്നു ചേരാത്തതിനാൽ അയാൾ വീണ്ടും ജ്ഞാനിയെ തേടി പോയി.  ജ്ഞാനി വർഷങ്ങൾക്ക്‌ മുൻപ് തന്നെ നഗരത്തിലേക്ക് താമസം മാറി പോയതറിഞ്ഞ മുക്കുവൻ തന്റെ  പെട്ടി മറ്റൊരു ജ്ഞാനിയെ കാണിച്ചു. പെട്ടി തുറന്ന് താളിയോലകൾ വായിച്ച് നോക്കിയ രണ്ടാം ജ്ഞാനിയും  പറഞ്ഞു..  ഇതൊരു അത്ഭുത പെട്ടി തന്നെയാണ്.  ഇത് ഭദ്രമായി സൂക്ഷിച്ചു വെച്ചോളൂ ഐശ്വര്യം വന്ന്‌ ചേരും. മുക്കുവൻ പെട്ടിയുമായി മടങ്ങി. മാസങ്ങൾക്ക് ശേഷം ഐശ്വര്യമൊന്നും വന്നുചേരാത്തതിനാൽ മുക്കുവൻ രണ്ടാമത്തെ  ജ്ഞാനിയെ അന്വേഷിച്ചു പോയപ്പോൾ  ജ്ഞാനി സ്ഥലം മാറി പോയവിവരമാണ് അറിയാൻ കഴിഞ്ഞത്.

നിരാശ കൈവിടാതെ മുക്കുവൻ മൂന്നാമതൊരു  ജ്ഞാനിയെ കണ്ടു പിടിച്ചു പെട്ടിയിലെ താളിയോലകൾ പരിശോധിപ്പിച്ചു.. അദ്ദേഹവും പറഞ്ഞു ഇതൊരു അത്ഭുത പെട്ടിയാണ്.  ഐശ്വര്യം വരും..

മുക്കുവന് ദേഷ്യം വന്നു..  ഇതിന് മുൻപ് മറ്റു രണ്ടു ജ്ഞാനിമാരും ഇത് തന്നെയാണ് പറഞ്ഞത്..  ഇത്രയും കാലമായിട്ടും തനിക്ക് ഒരു  ഐശ്വര്യം വന്നു ചേർന്നിട്ടില്ല..മുക്കുവൻ തന്റെ സങ്കടം ബോധിപ്പിച്ചു.

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം.. ജ്ഞാനി,  മുക്കുവനോട് രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. മുക്കുവനും ഭാര്യക്കും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിടിപെട്ടു തുടങ്ങിയിരുന്നു. ഇനിയും ഈ ഒരു ജന്മത്തിൽ എന്ത് ഐശ്വര്യം വരാൻ..  മുക്കുവൻ നെടുവീർപ്പിട്ടു..

ജ്ഞാനി പറഞ്ഞത് പ്രകാരം രണ്ടാഴ്ചയും പിന്നിട്ടു.. മുക്കുവൻ തന്റെ മകനെ ജ്ഞാനിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. ആ ജ്ഞാനിയും സ്ഥലം മാറിപ്പോയ വിവരമറിഞ്ഞ മുക്കുവൻ രോഷത്തോടെ  മകനോട്‌.. പെട്ടി കടലിൽ കൊണ്ട് പോയി കളയാൻ പറഞ്ഞു.

അത്യാവശ്യം എഴുത്തും വായനയും  പഠിച്ച  മകൻ പെട്ടി  തുറന്ന് താളിയോലകൾ വായിച്ച് നോക്കി അച്ഛനോട്‌ പറഞ്ഞു. ഇതിൽ എഴുതിയിരിക്കുന്നത് ഈ കിഴക്ക് ഭാഗത്തുള്ള മലയുടെ മുകളിലെ കാന്തൻ പാറക്കുള്ളിലെ മൂന്നു സ്ഥലങ്ങളിലായി ഗുഹയിൽ സ്വർണ്ണ നിധിയുള്ള വിവരങ്ങളാണ്.  ഇതിലെ മൂന്ന് അറകളിലും മൂന്ന് സ്ഥലത്തിന്റെയും വഴി അടയാളങ്ങളുമുണ്ട്.

അച്ഛനും മകനും മലമുകളിലെ  കാന്തൻപാറ കയറിത്തുടങ്ങി.  രേഖയിൽ പറഞ്ഞത് പ്രകാരം മൂന്ന് വഴികളിലുള്ള അറകളും പരിശോധിച്ചെങ്കിലും  നിധികളെല്ലാം ആരോ കവർന്നതായി ഇരുവർക്കും  ബോധ്യപ്പെട്ടു. തങ്ങൾ ജ്ഞാനിമാരാൽ വഞ്ചിക്കപ്പെട്ടതും...  താളിയോലകളിൽ എഴുതിയത് സ്വന്തമായി ഒന്ന് വായിച്ച് നോക്കാൻ ശ്രമിക്കാതെ ജ്ഞാനിമാരെ  അന്ധമായി വിശ്വസിച്ചു   പോയതാണ് തങ്ങൾക്കു കൈവന്ന സൗഭാഗ്യം നഷ്ടപ്പെട്ടതെന്ന കുറ്റബോധവും സങ്കടവും വിഷമവും മുക്കുവന്റെ ഹൃദയാഘാതത്തിനു കാരണമായി. ചലനമറ്റ ശരീരവും തോളിലേറ്റി മകൻ മലയിറങ്ങി..

സർവ്വ സൗഭാഗ്യങ്ങളും നേടാനുള്ള വചനങ്ങൾ അടങ്ങിയ...ഉത്തരത്തിൽ  കെട്ടിപ്പൂട്ടി വെച്ച ഗ്രന്ഥവും...

സത്യവും നീതിയും ധർമ്മവും കർമ്മവും പഠിപ്പിച്ചു തരേണ്ട ജ്ഞാനിമാരെ പോലെയുള്ള പണ്ഡിതന്മാരും...

സ്വയം വായിച്ചു പഠിച്ചു സത്യം മനസ്സിലാക്കാതെ അന്ധമായ ജീവിതം നയിക്കുന്ന മുക്കുവനും. ..

നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ...

അതിന്ന് നമ്മൾ ചെയ്യേണ്ടത് നിങ്ങളുടെ അലമാരയിൽ സൂക്ഷിച്ച  ഭഗവത് ഗീത
 ഒരു തവണയെങ്കിലും അർത്ഥസഹിതം വായിച്ചു നോക്കുവാൻ ശ്രമിക്കുക .
ഈ മുക്കുവന്റെ ഗതി നമ്മുക്ക് വരാതിരിക്കാൻ.

Thursday, April 20, 2017

മാതാപിതാക്കൾക്ക് സ്നേഹപൂർവ്വം

റിട്ടയർ ചെയ്ത ഒരു കോളേജ് അധ്യാപകനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു. ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു.ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു. അധ്യാപകൻ മരത്തെ സാധാരണ രീതിയിൽ വളർത്തി.

ഒരു രാത്രിയിൽ കനത്ത മഴ പെയ്തു, കാറ്റ് വീശിയടിച്ചു.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച  മരം കടപുഴകി. എന്നാൽ അധ്യാപകൻ  വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു. ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?"

അധ്യാപകൻ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല. ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി, അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെങ്കിലും വേരുകൾക്ക് വേണ്ടത്ര ഉറപ്പോ പരപ്പോ ഉണ്ടായിരുന്നില്ല." കുട്ടികളെ വളർത്തുമ്പോഴും ഈ തത്വം പ്രസക്തമല്ലേ....???

Monday, March 13, 2017

ഗുരുകുലം

പറക്കാന്‍ പഠിക്കുന്ന ഒരു പക്ഷിക്കുഞ്ഞു നിലത്തു വീണത്‌ കണ്ടു ഗുരു തന്‍റെ ശിഷ്യന്‍മാരോട് ചോദിച്ചു.
" ആ പക്ഷിക്കുഞ്ഞിന് വേണ്ടി നാം എന്താണ് ചെയ്യേണ്ടത്"

സ്വാര്‍ത്ഥന്‍ പറഞ്ഞു: ' ഭക്ഷണവും വെള്ളവും നല്‍കി കരുത്തു പകരാം.'

ശാന്തന്‍ പറഞ്ഞു : 'പക്ഷി കുഞ്ഞിനെ ഉയര്‍ത്തിവെച്ച് അതിന്‍റെ അധ്വാനം കുറയ്ക്കാം.'

ഭക്തന്‍ പറഞ്ഞു: 'പറക്കുവാനുള്ള പുതിയ ഉപായം എന്തെങ്കിലും കണ്ടെത്താം.' ഗുരു കല്ലില്‍ ശില്‍പ്പം നിര്‍മ്മിക്കുന്ന ഉത്തമനെ നോക്കി.

ഉത്തമന്‍ പറഞ്ഞു: 'പക്ഷിക്കുഞ്ഞിന് പറക്കാന്‍ നമ്മുടെ സഹായം വേണ്ട.'

ഗുരു പറഞ്ഞു: 'ശരിയാണ് അനാവശ്യ സഹായം കര്‍മ്മശേഷിയെ മുരടിപ്പിക്കും.'