വ്രതങ്ങൾ

രീരം, ചിന്ത, മനസ്സ്, വാക്ക് ഇവയുടെ ശുദ്ധിയില്‍ അധിഷ്ഠിതവും ഹൈന്ദവസംസ്‌കാരത്തിന്റെ അടിത്തറയുമാണ് വ്രതാനുഷ്ഠാനങ്ങള്‍ അതിന്റെ ഭാഗമായ സ്‌നാനം ആഹാരശുദ്ധി എന്നിവയിലൂടെ ശരീരശുദ്ധിയും, ജപം, ഈശ്വരസ്മരണ, ക്ഷേത്രദര്‍ശനം എന്നിവയിലൂടെ മനശ്ശുദ്ധിയും കൈവരുന്നു. അങ്ങിനെ വ്രതാനുഷ്ഠാനങ്ങളിലൂടെ പൂര്‍വ്വജന്‍മത്തിലും ഈ ജന്‍മത്തിലും ചെയ്ത ദുഷ്‌കര്‍മ്മങ്ങളുടെ പാപക്കറ കഴുകിക്കളയുന്നു. അതോടെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. ആദ്ധ്യാത്മിക ജീവിതത്തിന്റെയും ഭൗതിക ജീവിതത്തിന്റെയും ആരോഗ്യത്തിനും ശ്രേയസ്സിനും വ്രതാനുഷ്ഠാനങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഈശ്വരസാക്ഷാത്കാരത്തിന് ഇത്കൂടിയേതീരൂ.
വ്രതങ്ങള്‍ പ്രധാനമായി മൂന്ന് വിധത്തിലുണ്ട്.

1. നിത്യം
2. നൈമിത്തികം
3. കാമ്യം

നിത്യം : മോക്ഷപ്രാപ്തിക്കു വേണ്ടി അനുഷ്ഠിക്കുന്നതാണ് നിത്യം. നൈമിത്തികം : പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്നതാണ് നൈമിത്തികം.
കാമ്യം : ഏതെങ്കിലും ആഗ്രഹസാഫല്യത്തിനുവേണ്ടി അനുഷ്ഠിക്കുന്നത് കാമ്യം.
കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും സംശുദ്ധമായി ഈശ്വരോന്മുഖമാക്കുക എന്ന ഉദ്ദേശത്തോടെ നിരവധി വ്രതങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ നിശ്ചയിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില വ്രതങ്ങളെക്കുറിച്ചും അവ അനുഷ്ഠിക്കേണ്ട രീതികളെക്കുറിച്ചും അവയുടെ ഗുണത്തെക്കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്.

ശുഭ വ്രത ദിനങ്ങൾ
അമാവാസി വ്രതം
ഏകാദശി
ആഴ്ച വ്രതങ്ങൾ
നവരാത്രി
പ്രദോഷം
ശ്രാവണി ഉപാകർമ്മം
സ്കന്ദ ഷഷ്ഠി
ശിവരാത്രി വ്രതം
പൗര്‍ണമി വ്രതം
തിരുവാതിര വ്രതം
വിനായക ചതുര്‍ത്ഥി
ജന്മാഷ്ടമി വ്രതം

.കടപ്പാട് : മനോരമ, ജ്യോതിഷകുലം

No comments:

Post a Comment