പൂജകൾ

ഞ്ചുതരം പൂജകളെ ശാസ്ത്രം പറയുന്നു

1 . അഭിഗമനം (ക്ഷേത്രം അടിച്ചുവാരുക, നിർമ്മാല്യം നീക്കുക).

2. ഉപദാനം (പുഷ്പാദികൾ ശേഖരിച്ചുകൊണ്ടുവരിക).

3. ഇജ്യ (ഇഷ്ടദേവാർച്ചന).

4. സ്വാദ്ധ്യായം (മന്ത്രം ജപിക്കുക . സ്തോത്രം ചൊല്ലുക).

5. യോഗം (ദേവതാധ്യാനം).


മഹാക്ഷേത്രങ്ങളിൽ അഞ്ചുനേരം പൂജയുണ്ട്
1. ഉഷഃപൂജ

2. എതിർത്തുപൂജ.

3. പന്തീരടിപൂജ.

4 . ഉച്ചപൂജ.

5. അത്താഴപ്പൂജ.

സൂര്യോദയ സമയത്ത് ചെയ്യുന്നതാണ് "ഉഷഃപൂജ".

സൂര്യൻ ഉദിച്ചുകഴിഞ്ഞ് ബാലഭാസ്ക്കരന് അഭിമുഖമായി വിരാജിക്കുന്ന ഭഗവദ് ബിംബത്തിൽ നിർവ്വഹിക്കുന്ന പൂജയാണ് "എതിർത്തു പൂജ".

രാവിലെ വെയിൽ നിഴലിന് 12 അടി നീളമുള്ളപ്പോൾ (കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്ക്) നടത്തുന്ന പൂജയാണ് ' പന്തീരടി പൂജ".

നിത്യപൂജാക്രമങ്ങളാലും ഉത്സവാദി ആചാരാനുഷ്ഠാനങ്ങളാലും തന്ത്രി പകർന്നു നൽകിയ ചൈതന്യം സംരക്ഷിക്കപ്പെടുന്നു.

മന ഉത്സുയ - തേ ഹ - ഷാർത് 
ഉത്സവ പരികീർത്തിതഃ

എന്നാണ് ഉത്സവത്തെ പറയുന്നത്. മനസ്സിന് ആനന്ദം ഉളവാക്കുന്നത് എന്നാണ് പദത്തിന്റെ അർത്ഥം. ഒരു വർഷത്തിനുള്ളിൽ ക്ഷേത്രത്തിൽ ഉണ്ടായ അശുദ്ധികളാൽ നഷ്ടപ്പെട്ട ബിംബ ചൈതന്യത്തെ വീണ്ടെടുക്കാനുള്ള ഒരു സന്ദർഭമാണ് ഉത്സവവും അതിനോടു ബന്ധപ്പെട്ട കലശവും. ഉത്സവത്തിലൂടെ ഉണ്ടാകുന്ന സൽസംഗവും പ്രധാനം തന്നെ. അഞ്ച് ഭക്തന്മാർ ഒത്തുകൂടുന്നിടത്ത് ഭഗവാനും കൂട്ടംകൂടാൻ വരുമെന്നാണല്ലോ പ്രമാണം.