Saturday, April 29, 2017

ശിവവാക്യ വചനാമൃതം


ആടുകാട്ടി വേങ്കയൈ അകപ്പെടുത്തു മാറുപോൽ
മാടുകാട്ടി എന്നൈ നീ മതിമയക്കൽ ആകുമോ
കോടുകാട്ടി യാനയൈ കൊൺട്രുരിത്ത കൊറ്റവാ
വീടുകാട്ടി എന്നൈ നീ വെളിപ്പെടുത്ത വേണമേ.

ശിവവാക്യാർ ഇവിടെ ഈശ്വരനോട് പറയുന്നത് വേട്ടക്കാർ ആടിനെ ഇരയായി കാണിച്ച് പ്രലോഭിപ്പിച്ച് പുലിയെ കെണിയിൽ അകപ്പെടുത്തുന്നതു പോലെ. ജൻമങ്ങളെടുക്കാൻ വേണ്ടി മാടിനെ കാണിച്ച് അതായത് സമ്പത്ത്, സുഖഭോഗവസ്തുക്കൾ എല്ലാം കാണിച്ച് എന്നെ ഭ്രമിപ്പിക്കുന്നത് ശരിയാണോ? ആനക്കൂട്ടിലേക്ക് ആനയെ പോലും അകപ്പെടുത്താൻ കഴിവുള്ള ശക്തനായ രാജാവേ. എൻ്റെ യഥാർത്ഥമായ (പരബ്രഹ്മത്തെ)
വീടുകാണിച്ച് ജനനമരണചക്രങ്ങളിൽ നിന്നു എന്നെ വെളിയിലാക്കണമേ എന്നാണ്.
സുഖഭോഗങ്ങളെ കാണിച്ച് ഭ്രമിപ്പിച്ച് കർമ്മമനുഷ്ടിച്ച് വീണ്ടും ജൻമചക്രങ്ങളിൽ അകപ്പെടുത്തുന്നത് നീ യാണ്. അതുകൊണ്ട് നീ വിചാരിച്ചാൽ എന്നെ ബാഹ്യ വസ്തുക്കള്‍ കാട്ടി ബന്ധിപ്പിക്കാതെ യഥാർത്ഥ വീട്ടിലേക്ക് പോകാൻ വഴി കാണിച്ചുതരാനും കഴിയും എന്ന് ആവശ്യപ്പെടുന്നു. നമുക്ക് മുൻപിൽ വരുന്ന പല പ്രലോഭനങ്ങളും ,വിഷയാസക്തിയും ,ആഡംബര വസ്തുക്കൾ ഇവയെല്ലാം ഈ ലോകത്ത് നമ്മളെ ബന്ധിച്ചിടുന്നതിനു വേണ്ടി യുള്ള ഇരകളാണെന്നും മൃഗങ്ങളെ പോലെ അകപ്പെട്ടുപോകരുതെന്നും ഇന്ദ്രിയ ജയം വേണമെന്നും ശിവവാക്യർ സൂചനതരുന്നു. 

കടപ്പാട് : സിദ്ധ ലോകം | രതീഷ് ഇടശ്ശേരി

No comments:

Post a Comment