Sunday, April 9, 2017

ആരാണ് മഹാദേവൻ???

സാധാരണ മനുഷ്യർ താൻ ചെയ്യേണ്ടതായ ജോലി ചെയ്യുന്നത് അകലെ നിന്നും
നോക്കി കാണുന്നവനാണോ?

 മറ്റുള്ളവർ നന്മയുടെ വിജയത്തിനായി യുദ്ധം ചെയ്തു കൊണ്ടിരിക്കെ അലസമായി ഒരിടത്തിരുന്ന് അനുഗ്രഹിക്കുന്നവനാണോ?

തിന്മയെ നശിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ മരിച്ചു വീഴുന്ന മനുഷ്യരുടെ മൃതശരീരം അക്ഷോഭ്യനായി എണ്ണി നോക്കുന്നവനാണോ?

നന്മയ്ക്ക് വേണ്ടി പോരാടുമ്പോഴാണ്ഒരുവൻ മഹാദേവനായി തീരുന്നത്.
അമ്മയുടെ ഉദരത്തിൽ നിന്ന് ആരും മഹാദേവനായി ജനികുന്നില്ല. തിന്മയെ
ഉന്മൂലനം ചെയ്യാനുള്ള കർമ്മഭൂമിയിൽ വെച്ചാണ് ഒരു മനുഷ്യൻ മഹാദേവനായി വാർത്തെടുക്കപ്പെടുന്നത്. ഞാൻ മാത്രമല്ല ഒരേയൊരു മഹാദേവൻ. നൂറായിരക്കണക്കിന് മഹാദേവന്മാരെ ഞാൻ എന്റെ മുമ്പിൽ കാണുന്നു. നന്മയുടെ ഭാഗത്ത് നിന്നു കൊണ്ട് പോരാടുന്ന നൂറായിരം മനുഷ്യരെ
ഞാൻ കാണുന്നു. തിന്മയെ നശിപ്പിക്കാൻ കെല്പുള്ള അനേകരെ ഞാൻ കാണുന്നു. (അവനവന്റെ കർമ്മം നന്മയോടു കൂടി ചെയ്യുന്നവരെല്ലാം ദൈവമാണ്.)

No comments:

Post a Comment