Friday, April 28, 2017

പ്രാണൻ

പ്രാണൻ എന്നാൽ പ്രയാണം ചെയ്യുന്നത് അഥവാ സഞ്ചരിക്കുന്നത് എന്നാണർത്ഥം. ഭ്രൂമധ്യം, മൂലാധാരം( നട്ടെല്ലിന്‍റെയും സുഷുമ്ന അഥവാ spinel cord ൻ്റെയും താഴെയറ്റം)ഹൃദയം എന്നീ ഭാഗങ്ങളും പ്രാണനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഋഷിവര്യൻമാർ വളരെ ശരിയായിതന്നെ മനസ്സിലാക്കിയിരുന്നു.ഈ സ്ഥാനങ്ങൾ പ്രാണൻ്റെ പ്രവേശനകവാടങ്ങൾ ആയി കരുതുന്നു. സൂര്യന്‍, നക്ഷത്രങ്ങള്‍, മറ്റജ്ഞാത സ്രോതസ്സുകള്‍ തുടങ്ങിയവയിൽ നിന്നും നേരിട്ടും ചന്ദ്രനിലും ഗ്രഹങ്ങളിലും തട്ടി പ്രതിഫലിച്ചും ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിച്ചേരുന്ന Electro magnetic Radiations, Cosmic rays, Ultra Violet rays,Gamma rays,Infra rays തുടങ്ങിയ ശക്തിവിശേഷമാണ് പ്രാണനായി മനുഷ്യര്‍ക്കും എല്ലാ ജീവജാലങ്ങള്‍ക്കും ലഭിക്കുന്നത്. ഇപ്പോള്‍ നമുക്ക് ജീവശക്തിയായി ലഭിക്കുന്ന റേഡിയേഷനുകളെ വികിരണം ചെയ്ത നക്ഷത്രങ്ങള്‍ വളരെ വർഷങ്ങൾക്കുമുൻപ് അണഞ്ഞതാവാം പക്ഷേ ചൈതന്യം ഭൂമിയില്‍ എത്തുന്നത് ഇപ്പോള്‍ ആയിരിക്കും. നിരന്തരം പ്രപഞ്ചത്തിൽ നടക്കുന്ന ഈ പ്രക്രിയ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ നശിച്ച് പുതിയത് ഉണ്ടാകുന്നതുപോലെ നമ്മൾ അറിയാതെ തന്നെ നടക്കുന്ന പ്രക്രിയയാണ്.
നട്ടെല്ലിന്‍റെ അടിഭാഗമായ മൂലാധാരം വഴിയാണ് പ്രധാനമായും ഈ ചൈതന്ന്യം കേന്ദ്രനാഡിവ്യൂഹമായി വിശേഷിപ്പിക്കപ്പെടുന്ന സുഷുമ്നയിലേക്കും മസ്തിഷ്ക്കത്തിലേക്കും പ്രവേശിക്കുന്നത്. അന്തരീക്ഷത്തില്‍ നിന്ന് ഈ ഊർജ്ജം മൂലാധാരത്തിൽ സുഷുമ്നയുടെ താഴെ സ്ഥിതി ചെയ്യുന്ന Filum Terminale എന്ന ഭാഗത്ത് പ്രവേശിക്കുന്നു. മാംസഭാഗങ്ങൾ ഈ ഊർജ്ജത്തെ കടത്തി വിടുന്നു അസ്ഥികള്‍ വരുന്ന കശേരുക്കള്‍ കടത്തിവിടുന്നില്ല. Filum Terminale ൽ കാണുന്ന ചെറിയ വേരുകള്‍ ഒരു ആൻ്റിനപോലെ പ്രവർത്തിച്ച് പ്രാണശക്തിയെ ആഗീരണം ചെയ്യുന്നു.
ഹൃദയത്തിലെ Sinoatrial Node ൽ വൈദ്യുത ആവേഗങ്ങൾ സ്വയം ഉത്ഭവിക്കുന്നു എന്ന് ആധുനിക വൈദ്യശാസ്ത്രം അനുമാനിക്കുന്നു. എന്നാല്‍ പ്രസ്തുത വൈദ്യുതി യുടെ ഉത്പാദനത്തിന് സൂര്യൻ നക്ഷത്രങ്ങള്‍ എന്നിവയിൽ നിന്നും എത്തിച്ചേരുന്ന Ionizing Radiations ആവശ്യമാണെന്നത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. മാത്രമല്ല Pulsed Electro Magnetic Waves നു സമാനമായ ചില ഊർജ്ജങ്ങൾ മരണസമയം ശരീരം വിട്ട് പോകുന്നതായും പഠനം തെളിയിക്കുന്നുണ്ട്. ഇതൊക്കെയും മനസ്സിലാക്കിയിരുന്ന യോഗികളും ഋഷികളും ഇതിനേക്കാള്‍ ഒരു പടികടന്ന് രാത്രി - പകൽ, കൃഷ്ണപക്ഷം - ശുക്ലപക്ഷം, ഉത്തരായനം - ദക്ഷിണായനം എന്നിങ്ങനെ വിവിധ സമയങ്ങളില്‍ പ്രാണൻ വിട്ടുപോയാൽ അതു വിവിധ പാന്ഥാവുകളിലൂടെ സഞ്ചരിച്ച് വ്യത്യസ്ത ലോകം പ്രാപിക്കുന്നു എന്ന് ഭഗവത്ഗീത, ഉത്തരഗീത, പോലുളള ഗ്രന്ഥങ്ങളിലൂടെ പറയുന്നുണ്ട്.
അനുയോജ്യമായ ആഹാരനിയമങ്ങൾ പാലിച്ചു കൊണ്ട് ശരിയായ രീതിയില്‍ നിഷ്ടകൾ
ക്രമീകരിച്ച് ആഗീരണം ചെയ്യുകയാണെങ്കില്‍ കേന്ദ്രനാഡീവ്യൂഹത്തിലെ പലതരം Metabolic Wastes,Scars,Plaques,Tumours,Blood clots തുടങ്ങിയവയെ നീക്കം ചെയ്യാൻ ഈ പ്രാണശക്തി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ഋഷീശ്വരൻമാർ മനസ്സിലാക്കിയിരുന്നു. അതിനവര്‍ യോഗാസനങ്ങള്‍, പ്രാണായാമം എന്നിവ പണ്ടുമുതല്ക്കേ ഉപയോഗിച്ചിരുന്നു.
മനുഷ്യരുൾപ്പെടെയുള്ള എല്ലാ പ്രാണികളും വെളുപ്പിന് 3- 5 മണിയോട് കൂടി ഉണരുമ്പോൾ നവോന്മേഷം കൈവരിക്കുന്നത് നിങ്ങൾക്ക് അറിയാമല്ലോ. ബ്രാഹ്മമുഹൂർത്തമെന്ന് ഋഷികൾ വിശേഷിപ്പിക്കപ്പെട്ട ഈ സമയത്ത് ഉദിക്കുന്ന ഒരു നക്ഷത്രത്തില്‍ നിന്നുള്ള ശക്തമായ റേഡിയേഷനുകൾ (പ്രാണശക്തി) കേന്ദ്രനാഡീവ്യൂഹത്തിലേക്ക് പ്രവഹിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സമയമാണ് ശ്രേഷ്ഠമായ കാര്യങ്ങള്‍ ചെയ്യുവാനും ,പഠിക്കുവാനും, മന്ത്രസാധനകൾ , പ്രാണായാമം എന്നിവ( സിദ്ധൻമാർ വാശിയോഗം കൂടുതല്‍ ചെയ്യുന്നത് ഈ സമയമാണ് അതിനു കാരണം ഇനിയും ഉണ്ട്) ചെയ്യാൻ പറയുന്ന ഏറ്റവും നല്ല സമയം . ഈ സമയത്ത് ഉറങ്ങുന്ന സാധാരവ്യക്തികളുടെ ശരീരത്തില്‍ പോലും പ്രാണശക്തി കടന്നു കൂടുകയും (natural radiation) ശീരത്തിലെത്തിയ ഈ എനർജി മൂലാധാരത്തിൽ സംഭരിച്ച് നാഡികളിലൂടെ സഞ്ചരിച്ച് ലൈംഗികമായി ഉത്തേജനം നൽകുന്നത് നിരീക്ഷിക്കുന്ന ആർക്കും അനുഭവപ്പെടുന്നതാണ്. ഈ ഊർജ്ജത്തെ മറ്റുവഴികളിലൂടെ പാഴാക്കാതെ ശരീരത്തില്‍ എല്ലായിടത്തും, കോശങ്ങളില്‍ വരെ എത്തിച്ച് ശക്തിപ്പെടുത്താനും (പ്രാണമയകോശവും ഉൾപ്പെടുന്നു) രോഗാവസ്ഥകളെ മാറ്റാനും
പലവിധത്തില്‍ ഉപയോഗപ്പെടുത്തുവാനും നിഗൂഢമായ വിദ്യകൾ ഉപയോഗിച്ചിരുന്നു. അവയില്‍ പ്രധാനം യോഗവിദ്യയും പ്രാണായാമവും ഉൾപ്പെടെയുള്ള സിദ്ധയോഗികളുടെ കുണ്ഡലിനിവിദ്യ തന്നെയാണ്. സിദ്ധൻമാരുടെ ശരീരം ഒളിദേഹം (പ്രകാശം)ആയി മാറുന്നതും ഈ സിദ്ധവിദ്യവഴി തന്നെയാണ്.
കേന്ദ്രനാഡീവ്യൂഹത്തിൽ മാലിന്യങ്ങളുടെ കുറവ്,മതിയായ ജലാംശം, അരോഗാവസ്ഥ, കുറഞ്ഞ ഊഷ്മാവും അതിൻ്റെ പ്രാണാഗീരണ ശേഷിയെ വർദ്ധിപ്പിക്കുന്ന ഉയർന്ന മാനസിക സമ്മർദ്ധം, അത്യധികമായ ദുഃഖം, സന്തോഷാവസ്ഥകൾ, ഭയം, ക്രോധം,അമിതമായ വികാരപ്രകടനങ്ങൾ എന്നിവയുണ്ടാകുമ്പോൾ adrenaline ൻ്റെ ആധിക്യം കൊണ്ട് കേന്ദ്രനാഡീവ്യൂഹത്തിലെ രാസപ്രക്രിയ ത്വരിതപ്പെടുകയും അതിൻ്റെ ഫലമായി ആഗീരണശേഷി വർദ്ധിച്ച് കൂടുതല്‍ പ്രാണശക്തി ആർജ്ജിക്കപ്പെടുകയും ചെയ്യുന്നു. മിക്കവാറും എല്ലാ ആളുകളുടെയും നാഡികള്‍ക്ക് ഇത്തരത്തില്‍ ആർജ്ജിക്കപ്പെടുന്ന അധിക ഊർജ്ജത്തെ താങ്ങാനുള്ള കരുത്തോ ആരോഗ്യമോ ഇല്ലാത്തതു കാരണം ഈ അവസ്ഥ രോഗങ്ങളിലേക്ക് നയിക്കപ്പെടുകയാണ് ചെയ്യുന്നത്. മിതമായ തോതിലുള്ള പ്രാണശക്തി വ്യതിയാനം പോലും ചില ആളുകള്‍ക്ക് രോഗാവസ്ഥകളില്‍ എത്തിക്കാം.അപസ്മാരം, കൊടിഞ്ഞികുത്ത്, ചില മനോരോഗങ്ങൾ, വികാര വിക്ഷോഭം നിമിത്തം ഉള്ള ഹാർട്ട് അറ്റാക്ക് ഇവയൊക്കെ ഇതിനുദാഹരണമാണ്.
ആധുനിക കാലത്ത് വായിച്ചും കേട്ടുമല്ലാതെ ദൃശ്യമാധ്യമങ്ങളിൽ കണ്ടും ആൾക്കാർ യോഗാഭ്യാസങ്ങളും പ്രാണായാമങ്ങളും, ക്രിയകളും മുദ്രകളും ചെയ്തു അപകടങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. കേന്ദ്രനാഡീവ്യൂഹം ഉൾപ്പെടെ ശരീരത്തിലെങ്ങും എത്തിച്ചേരുന്ന ജീവചൈതന്യത്തെ ( പ്രാണോർജ്ജത്തെ) ക്രമീകരിച്ചു മനുഷ്യരുടെ ശാരീരികവും മാനസികവും,ബൌദ്ധികവും ആത്മീയവുമായ പൂർണവികാസനത്തിനു ഉപകരിക്കുന്ന ഈ വിദ്യകൾ ഉത്തമഗുരുവിൻ്റെ മേൽ നോട്ടത്തില്‍തന്നെ പരിശീലിക്കണം. അല്ലെങ്കില്‍ തെററായ പരിശീലനം വഴി നമ്മുടെ പ്രാണോർജ്ജം ആവശ്യത്തിൽ കവിഞ്ഞു കൂടുകയോ കുറയുകയോ ചെയ്യാം. ഈ അവസ്ഥ ശരീരത്തിലും, മാനസികതലത്തിലും വരുത്തുന്ന വ്യത്യാസം ഗുരുവിലൂടെ ആശയവിനിമയം നടത്തി പരിശീലിച്ചില്ലെങ്കിൽ കടുത്ത മാനസിക രോഗമോ ശാരീരിക രോഗമോ ഉണ്ടാകാം. ഗുരുവിന് ഈ വിഷയത്തില്‍ വളരെ അനുഭവജ്ഞാനം ഉണ്ടായിരിക്കുകയും വേണം. കുണ്ഡലിനി വിദ്യ തെറ്റായി പരിശീലനം ചെയ്തു നാഡീവ്യൂഹം തകരാറായി മാനസികവിഭ്രാന്തിവന്നവരും മായകാഴ്ചകൾകണ്ടു യാഥാര്‍ത്ഥ്യം മറക്കുന്നവരും അസുഖ ബാധിതരാകുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. ഇതിനെയാണ് ഋഷികള്‍ കുണ്ഡലിനി സർപ്പം ദംശിച്ചതായി പറയുന്നത്. യാഥൃശ്ചികമായി ഒരു പരിശീലനവും ചെയ്യാത്തവരിലും ചിലപ്പോള്‍ കുണ്ഡലിനിശക്തി ഉയരാൻ സാധ്യത ഉണ്ട്. അതവരെ ആശയകുഴപ്പത്തിലും രോഗാവസ്ഥയിലും മാനസിക തകരാറിലും എത്തിക്കുന്നു. പല ബാധാപ്രവേശനവും ഒരു പക്ഷേ ഇത്തരത്തിലുള്ള ശക്തിയുടെ പ്രവേശനത്താൽ എനർജി വർദ്ധിച്ച് സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നതാണ്.
വാശിയോഗം/ഹംസവിദ്യ പോലുള്ള പ്രാണവിദ്യകൾ വർഷങ്ങളെടുത്ത് പരിശീലിക്കുമ്പോൾ ശരീരത്തിൽ പല പരിവര്‍ത്തനങ്ങളും നടക്കും ആഹാരങ്ങൾ അതിനനുസരിച്ച് വ്യത്യാസം വരുത്തണം. ശരീരം അമിതമായി ചൂടാകും. ക്ഷീണം വരും ദേഷ്യം കൂടും അതിനു ഗുരുപറയുന്നരീതിയിൽ , സമയത്തിൽ, മാത്രയിൽ വിദ്യ ക്രമീകരിക്കണം ശരീരം തണുപ്പിക്കണം ഇങ്ങനെ പല കാര്യങ്ങള്‍ ഇതിൽ നിഗൂഡമായി ഉള്ളതിനാല്‍ ഉത്തമനായഗുരുവിൽ നിന്നു തന്നെ വിദ്യ സ്വീകരിച്ച് പരിശീലിക്കണം. 


കടപ്പാട് : സിദ്ധ ലോകം | FB രതീഷ് ഇടശ്ശേരി

1 comment:

  1. ഹംസവിദ്യയുടെ അഭിവാജ്യ ഘടകമാണ് മൗനസാധന. ഹംസവിദ്യാ ഉപദേശം ലഭിക്കുന്നത് 12 പകൽ മൗനവൃതത്തോടുകൂടി ഉപവാസം പൂർത്തിയാക്കുന്നവർക്കാണ്.

    ReplyDelete