Saturday, April 8, 2017

സമയം : പുരാണങ്ങളിൽ പറയുന്നത്

ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു 
ഗുരുർ ദേവോ മഹേശ്വരാ 
ഗുരുർ സാക്ഷാത് പരബ്രഹ്മം 
തസ്മൈശ്രീ ഗുരവേ നമഹ

 അർഥം : ഗുരുവാണ് ബ്രഹ്മാവ് (സൃഷ്ടി ) ഗുരുവാണ് വിഷ്ണു (സ്ഥിതി ) ഗുരുവാണ് മഹേശ്വരൻ ( സംഹാരം ) ഗുരുവാണ് പരബ്രഹ്മം ( ഏക ദൈവം ), ആ ഗുരുവിനു പ്രണാമം ഹൈന്ദവ പുരാണങ്ങൾ പ്രകാരം സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാലു യുഗങ്ങൾ ഉള്ളതായി നമുക്കേവർക്കും അറിയാം. നമ്മൾ ഇപ്പോൾ കലിയുഗത്തിലാണ് ജീവിക്കുന്നതെന്നും അറിയാം. എന്നാൽ, നമ്മുടെ പുരാണങ്ങളിൽ തന്നെ യുഗങ്ങളെപ്പറ്റി മാത്രമല്ല, ഈ പ്രപഞ്ചത്തെപ്പറ്റിയും, ഈ ബ്രഹ്മാണ്ഡത്തെപ്പറ്റിയും, സമയം, കാലം, കാലദൈർഖ്യം എന്നിവയെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. അതും വിശദമായി തന്നെ. അതിലേക്കൊരു എത്തിനോട്ടം. കലിയുഗത്തിനു ദൈർഖ്യം 4, 32, 000 മനുഷ്യ വർഷം. ഭഗവാൻ ശ്രീകൃഷ്ണൻ സ്വർഗാരോഹണം ചെയ്ത ശേഷമാണ് കലിയുഗം ആരംഭിക്കുന്നത്. അതായത് 7, 000 വർഷം മുൻപ് മാത്രമാണ് കലിയുഗം ആരംഭിച്ചത്. ഇനി ഈ യുഗം അവസാനിക്കാൻ നാലേകാൽ ലക്ഷം വർഷം ബാക്കിയുണ്ട് എന്നർത്ഥം. ഈ യുഗത്തിന്റെ അവസാനം പത്താം അവതാരമായ കൽക്കി അവതരിക്കുമെന്നും അതോടു കൂടി ലോകമവസാനിക്കുമെന്നും പുരാണങ്ങളിൽ പറയുന്നു. കലിയുഗത്തിനു തൊട്ട് മുമ്പുള്ളതു ദ്വാപരയുഗം. ദൈർഖ്യം 8, 64, 000 വർഷം. അതിന് മുൻപ് ത്രേതാ യുഗം. ദൈർഖ്യം 12, 96, 000 വർഷം. അതിന് മുൻപ്, സത്യയുഗം. ദൈർഖ്യം 17, 28, 000 വർഷം. ഈ നാലു യുഗത്തെയും കൂടി ഒരുമിച്ചു ചേർത്താൽ, ഒരു മഹായുഗം ആയി. ദൈർഖ്യം 43ലക്ഷം, 23,000 വർഷം. 71 മഹായുഗങ്ങൾ, അതായത് 3 കോടി 6 ലക്ഷത്തി 72, 000 വർഷം ചേർന്നാൽ, അതൊരു മന്വന്തിരമായി. സൃഷ്ടികർത്താവായ ബ്രഹ്മാവിന്റെ ഒരു പകൽ എന്ന് പറയുന്നത് 14 മന്വന്തിരവും 15 സന്ധ്യ ( ഓരോ മന്വന്തിരത്തിനും ഇടയിൽ ഉള്ള സമയം ) ചേർന്നതാണ്. ഒരു സന്ധ്യ എന്ന് പറയുന്ന സമയം ഏകദേശം 17 ലക്ഷത്തി 28, 000 വർഷം വരും. ഓരോ മന്വന്തിരത്തിനും മുൻപും പിൻപും ഉള്ള സന്ധ്യാ സമയങ്ങളിൽ സൃഷ്ടിയുടെ ഭാഗികമായ സംഹാരവും സൃഷ്ടിയും നടക്കുന്നതായി പുരാണങ്ങളിൽ പറയുന്നു. ഒരു പകൽ അർത്ഥകല്പവും രാത്രി അടുത്ത അർത്ഥകല്പവും ആകുന്നു. ഒരു പകലും രാത്രിയും ചേരുന്നത് ഒരു കല്പം അഥവാ ബ്രഹ്മാവിന്റെ ഒരു പൂർണ ദിനം. ബ്രഹ്മാവിന്റെ ഒരു കല്പം അഥവാ ദിവസം എന്ന് പറയുന്നത് 910 കോടി മനുഷ്യവർഷങ്ങൾക്കു തുല്യം. ഒരു ബ്രഹ്മവർഷം എന്ന് പറയുന്നത് 360 കല്പം അഥവാ മൂന്നു ലക്ഷത്തി 27,836കോടി മനുഷ്യവർഷം. ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം. അതായത് 327.83 ലക്ഷം കോടി വർഷം. പുരാണത്തിൽ പറയുന്നത് അനുസരിച്ചു, പകൽ ബ്രഹ്മാവ് സൃഷ്ടി നടത്തുകയും, രാത്രി ബ്രഹ്മാവ് ഉറങ്ങുന്ന സമയത്തു സൃഷ്ടി സംഹരിക്കപ്പെടുകയും ചെയ്യുന്നു. പിറ്റേ ദിവസം ഇത് ആവർത്തിക്കുകയും ചെയ്യുന്നു. ഒരു ബ്രഹ്മയുസ്സ് തീരുമ്പോൾ അതുവരെയുള്ള പ്രപഞ്ചം നശിക്കുകയും, അടുത്ത ബ്രഹ്മാവ് പുതിയ പ്രപഞ്ചം സൃഷ്ടിക്കുകയും ചെയ്യും. ഇപ്പോഴത്തെ ബ്രഹ്മാവിന്റെ 51ആം വർഷത്തിലെ ആദ്യ ദിനത്തിൽ ആണ് നമ്മൾ നിലനിൽക്കുന്നത്. കൃത്യമായി പറഞ്ഞാൽ ബ്രഹ്മാവിന്റെ ക്ലോക്കിൽ സമയം രാവിലെ 11:20 ആയിട്ടേ ഉള്ളൂ. നമ്മൾ ഉൾപ്പെടുന്ന കലിയുഗം ഇന്നത്തെ ദിവസത്തെ ഏഴാമത്തെ മഹായുഗത്തിൽ വരുന്നു. ഇനി ദേവന്മാരുടെ ഒരു ദിവസം എന്ന് പറഞ്ഞാൽ, ഭൂമിയിലെ ഒരു വർഷമാണ്. ഒരു ദേവവർഷം 360 ദിവസം, അതായത് ഭൂമിയിലെ 360 വർഷം. ആധുനിക ശാസ്ത്രം പറയുന്നത് : ഭൂമിയുടെ പ്രായം : ഏകദേശം 500 കോടി വർഷം. ശാസ്ത്രം മനസ്സിലാക്കിയ പ്രപഞ്ചത്തിന്റെ പ്രായം : വെറും 1379 കോടി വർഷം ! ഭൂമിയിൽ ജീവൻ ഉണ്ടായിട്ട് 200 കോടി വർഷം ! ഇനി പറയൂ, ആരാണ് വലിയവൻ ? ആധുനിക ശാസ്ത്രമോ അതോ ഹൈന്ദവ പുരാണങ്ങളോ ?

ലേഖനത്തിന് ആധാരം : ശ്രീമദ് ഭാഗവതം, മൂന്നാം കാണ്ഡം, പതിനൊന്നാം അധ്യായം

No comments:

Post a Comment