കേരളചരിത്ര പയപ്പയോധി-പ്പുരത്തിനെ പ്രതിഭകൊണ്ടു മഥിച്ചു പാരംസ്വാദുറ്റപൂര്വചരിതാമൃതമുദ്ധരിച്ചവിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം
പ്രാചീന കേരളചരിത്ര പയപ്പയോധിപ്പൂരത്തിനെ = പ്രാചീന കേരളത്തിന്റെ ചരിത്രമാകുന്ന പാല്ക്കടലിന്റെ കയത്തെ.
പയപ്പയോധി = പാല്ക്കടല്
പൂരം = കയം.
പ്രതിഭ = ബുദ്ധിസാമര്‍ത്ഥ്യം.
സ്വാദുറ്റ = സ്വാദേറിയ.
പൂര്വചരിത്രാമൃതം = പൂര്വചരിത്രമാകുന്ന അമൃത്.
ഉദ്ധരിച്ച = ഉയര്‍ത്തിയെടുത്ത.
പാല്ക്കടല് മഥിച്ചപ്പോള്‍ സ്വാദേറിയ അമൃത് ഉയര്‍ന്നുവന്നു. അതുപോലെ സ്വാമികള്‍ കേരള ചരിത്രമാകുന്ന പാലാഴി കടഞ്ഞ് പൂര്വ്വചരിത്രമാകുന്ന അമൃത് ഉയര്‍ത്തിയെടുത്തു എന്ന് താത്പര്യം.
സ്വമി തിരുവടികള്‍ എഴുതിയ ‘പ്രാചീനമലയാളം’ എന്ന ഗ്രന്ഥമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്
സ്വമി തിരുവടികള്‍ എഴുതിയ ‘പ്രാചീനമലയാളം’ എന്ന ഗ്രന്ഥമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്
[പ്രൊഫ. ജഗതി വേലായുധന് നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. ]
കടപ്പാട് : ചട്ടമ്പി സ്വാമി
No comments:
Post a Comment