Tuesday, July 11, 2017

സര്‍വ്വജീവകാരുണ്യം മര്‍ത്യഗുണം – ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-11


ഗുണമെന്നതു സര്‍വ്വജീവ-
കാരുണ്യമെന്നു തെളിയിച്ച മഹാനുഭാവന്‍
ആരാജദാസമൊരു പോലലിവോടു കണ്ട-
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം
നോരായ മര്‍ത്യഗുണം = മനുഷ്യരുടെ ശരിയായ ഗുണം
സര്‍വ്വജീവകാരുണ്യം = സര്‍വ്വജീവനോടും അതായത് സര്‍വജീവികളോടുമുള്ള ദയാവായ്പ്.സര്‍വ ജീവികളോടും കാരുണ്യമുണ്ടായിരിക്കുകയെന്നതാണ് യഥാര്‍ത്ഥ മനുഷ്യഗുണമെന്നര്‍ത്ഥം.
മഹാനുഭാവന്‍ = മഹാത്മാവ്.
ആരാജദാസം = രാജാവുമുതല്‍ ദാസന്‍വരെ.
സ്വാമികളുടെ ജീവകാരുണ്യ നിരൂപണമെന്ന ഗ്രന്ഥം ഇവിടെ സ്മരിക്കപ്പെട്ടിരിക്കുന്നു.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.]

കടപ്പാട്  : ചട്ടമ്പി സ്വാമി

No comments:

Post a Comment